ആ ക്യാമറ എന്നെയാണോ നോക്കുന്നേ... അതേ അതേ... എന്നെയാണ്, എന്നെത്തന്നെയാണ്...; പിന്നെ കണ്ണുകൊണ്ട് കഥ പറച്ചില്, ഒരു ചിരി !
സോഷ്യല്‍ ലോകത്ത് വൈറലാവാന്‍ ചിലപ്പോഴൊക്കെ ഒരു കണ്ണിറുക്കല്‍. അല്ലെങ്കില്‍ ഒരു ചിരി. ഇതൊക്കെ തന്നെ ധാരാളം. ഇപ്പോഴിതാ കണ്ണുകൊണ്ട് കാര്യം പറഞ്ഞ ഒരു ബാലികയുടെ പിന്നാലെയാണ് സൈബര്‍ ലോകം. 'കണ്ണോണ്ടങ്ങനെ നോക്കല്ലേ പെണ്ണേ..' എന്ന വരിയുമായി ടിക്ടോക് ചങ്കുകളും സജീവമായതോടെ ഈ കണ്ണുകൊണ്ടുള്ള കഥ പറച്ചില് സൂപ്പര്‍ വൈറലായി.
മൂന്നു പെണ്‍കുട്ടികളാണ് വിഡിയോയിലുള്ളത്. ക്യാമറമാന് തന്നെ ഫോക്കസ് ചെയ്യുന്നത് കണ്ട് ആദ്യം ഒന്ന് പകച്ചെങ്കിലും ഒന്നുമറിയാത്ത പോലെ ഇരുന്നു. ഇടയ്ക്ക് വീണ്ടും സംശയം തന്നെയാണോ ഇയാള്‍ ഫോക്കസ് ചെയ്യുന്നത്. തൊട്ടടുത്ത് ഇരുന്ന കുട്ടിയേയും നോക്കി. അപ്പേഴേക്കും കാര്യം മനസിലായി. താന്‍ തന്നെയാണ് 'നായിക'.
പിന്നീടങ്ങോട്ട് ഒളികണ്ണിട്ടുള്ള ക്യാമറാ നോട്ടം. ഒടുവില്‍ ഇക്കാര്യങ്ങളൊന്നും അറിയാതെ തൊട്ടപ്പുറത്തിരിക്കുന്ന കൂട്ടുകാരിയോട് കാര്യം പറയാനുള്ള ശ്രമം. കൂട്ടുകാരിക്ക് ക്യാമറ കാണിച്ചുകൊടുക്കാന്‍ ഈ കുഞ്ഞിന്റെ കണ്ണുകൊണ്ടുള്ള സിഗ്നലാണ് ഈ വിഡിയോയെ ജനപ്രിയമാക്കുന്നത്.
എല്ലാം കഴിഞ്ഞ് നിഷ്കളങ്കമായ ഒരു ചിരി കൂടി അവള് പാസാക്കിയതോടെ കാഴ്ചക്കാരും ഈ വിഡിയോയ്ക്ക് പിന്നാലെ കൂടി. കുഞ്ഞുവിഡിയോ കാണാം.
https://www.facebook.com/Malayalivartha