എസ്.എസ്.എല്‍.സി ഫലം വന്നപ്പോള്‍ മുതല്‍ നാട്ടുകാരുടെ ചോദ്യത്തിനു മറുപടി പറഞ്ഞ് മടുത്ത ഒരു മിടുക്കന്‍ റിസള്‍ട്ട് വിവരം കാര്‍ഡ് ബോര്‍ഡില്‍ എഴുതി ഇലക്ട്രിക് പോസ്റ്റില്‍ പതിപ്പിച്ചു!

എല്ലാവരും എസ്എസ്എല്‍സി ഫലം വന്നതു മുതല്‍ ആഘോഷത്തിലാണ്. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അഭിനന്ദിക്കലും തകൃതിയായി നടക്കുന്നു. പലരും മാര്‍ക്ക് ചോദിച്ച് വിദ്യാര്‍ഥികളുടെ വീട്ടിലെത്തുന്നതും പതിവാണ്. ഇത് ചിലര്‍ക്ക് സന്തോഷമാണെങ്കിലും എല്ലാവരുടേയും കാര്യം അങ്ങനല്ല എന്നു തെളിയിക്കുന്നതാണ് ജോഷിന്‍ എന്ന 15-കാരന്‍ വീട്ടിലേക്കുള്ള വഴിയിലെ ഇലക്ട്രിക് പോസ്റ്റില്‍ പതിച്ച ബോര്‍ഡ്.
'ഞാന്‍ ജോഷിന്‍, എനിക്ക് എസ്എസ്എല്‍സി പരീക്ഷയ്ക്ക് 6 എ പ്ലസ്, 2 എ, 2 ബി പ്ലസ് കിട്ടി. എന്‍ബി: ഇത് ചോദിക്കാനായി ആരും വീട്ടിലോട്ട് തള്ളിക്കേറിക്കോണ്ട് വരണ്ട' എന്നാണ് വേസ്റ്റ്ബോര്‍ഡ് കീറി അതിലെഴുതി പതിച്ചിരിക്കുന്നത്.
കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമപ്പഞ്ചായത്ത് മെംബറായ സിബി ബോണി ഫേസ്ബുക്കില്‍ പങ്കുവച്ചതോടെയാണ് സംഭവം വൈറലായത്. 'മോനേ ജോഷിനെ... നിന്റെ അഡ്രസ് പറയെടാ... നിനക്കൊരു സമ്മാനം വീട്ടില്‍ വരാതെ ഈ മെമ്പര്‍ അയച്ചുതരുമെടാ...;' എന്ന അടിക്കുറിപ്പോടെയായിരുന്നു മെംബറുടെ പോസ്റ്റ്.
ചെക്കന്‍ വേറെ ലെവലാണെന്നും എന്തായാലും ഇവനെ കണ്ടുപിടിച്ച് സമ്മാനം കൊടുക്കണമെന്നുമുള്ള കമന്റുകളും പോസ്റ്റിനടിയില്‍ നിറഞ്ഞു. ഫ്‌ലക്സിനെതിരെയുള്ള സന്ദേശമായും ചിലര്‍ ജോഷിന്റെ യമണ്ടന്‍ എസ്എസ്എല്‍സി ഫല നോട്ടീസിനെ വിലയിരുത്തി. എന്തായാലും അധികം താമസിയാതെ ആളെ കിട്ടി.
പേര് ജോഷിന്‍ ജോയ്. സ്‌കൂള്‍ എസ്‌കെവിഎച്ച്എസ്് തൃക്കണ്ണമംഗല്‍, കൊട്ടാരക്കര, കൊല്ലം ജില്ല. മലയാളം ഫസ്റ്റിനും ഹിന്ദിക്കും ബി പ്ലസ്, മലയാളം സെക്കന്‍ഡിനും ഇംഗ്ലീഷിനും എ, ബാക്കി ആറെണ്ണത്തിനും എ പ്ലസ്- ഇതാണ് ജോഷിന്റെ എസ്എസ്എല്‍സി മാര്‍ക്ക്. തൃശൂര്‍ സ്വദേശിയും വിക്കിമീഡിയ ബോര്‍ഡ് മെംബറും അമച്വര്‍ റേഡിയോ സൊസൈറ്റി ലൈഫ് മെംബറും വിക്കിപീഡിയ ഇവാഞ്ചലിസ്റ്റുമൊക്കെയായ വിശ്വനാഥന്‍ പ്രഭാകരന്‍ എന്ന വിശ്വപ്രഭയാണ് ഈ വിവരം തപ്പിയെടുത്തത്.
ഇതോടെ, മെംബര്‍ പുതിയ പോസ്റ്റിട്ടു. നമ്മുടെ മുത്ത് ജോഷിനെ കണ്ടുപിടിച്ചേ... കണ്ടുപിടിച്ചതിന് താങ്ക്‌സ് വിശ്വപ്രഭ സര്‍, സമ്മാനം സ്പോണ്‍സര്‍ ചെയ്തവര്‍ കമന്റ് ബോക്സില്‍ വരൂ... അടുത്ത ദിവസം അവന്റെ വീട്ടില്‍ തള്ളിക്കേറി ചെല്ലും...'. തന്റെ എസ്എസ്എല്‍സി ഫലവും അത് ചോദിക്കാന്‍ നാട്ടുകാര്‍ തള്ളിക്കേറി വരുന്നതിലെ അതൃപ്തിയും ഒറ്റയടിക്ക് അറിയിക്കാന്‍ വേറിട്ട മാര്‍ഗം സ്വീകരിച്ച ജോഷിനെ നേരില്‍ക്കണ്ട് അഭിനന്ദനം അറിയിച്ച് സമ്മാനം നല്‍കാനൊരുങ്ങുകയാണ് മെംബറടക്കമുള്ളവര്‍.
https://www.facebook.com/Malayalivartha