ഏഷ്യയിലെ ഏറ്റവും ഭാരം കൂടിയ വനിതയല്ല ഇനി അമിത രജാനി!

300 കിലോ ശരീര ഭാരവുമായി ഏഷ്യയിലെ ഏറ്റവും ഭാരമുള്ള വനിത എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അമിത രജാനി ശരീര ഭാരം കുറച്ചു. 42 വയസുകാരിയായ ഇവര്‍ നാല് വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍ 214 കിലോയാണ് കുറച്ചത്. ഇപ്പോള്‍ 86 കിലോയാണ് ഇവരുടെ ശരീരഭാരം.
മഹാരാഷ്ട്രയിലെ വസായ് സ്വദേശിനിയായ ഇവര്‍ ജനിച്ചപ്പോള്‍ മൂന്ന് കിലോയായിരുന്നു ഇവരുടെ ശരീരഭാരം. ഇവരുടെ ശരീര ഭാരം വര്‍ദ്ധിക്കുവാന്‍ ആരംഭിച്ചത് ആറാം വയസ് എത്തിയപ്പോഴേക്കുമാണ്. 16-ാം വയസില്‍ ഇവരുടെ ശരീര ഭാരം 126 കിലോ ആയി. ഇതെ തുടര്‍ന്ന് രോഗങ്ങള്‍ ഇവരുടെ സുഹൃത്തായി മാറി. ഓക്‌സിജന്റെ സഹായമില്ലാതെ ജീവിക്കുവാന്‍ പറ്റാത്ത സാഹചര്യവുമായി. മാത്രമല്ല 2007 മുതല്‍ ഇവര്‍ക്ക് കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കുവാന്‍ പറ്റാത്ത അവസ്ഥയുമായി.
നൂറിലധികം തൂവാലകള്‍ ഉപയോഗിച്ചാണ് ഇവരുടെ ശരീരം ദിവസേന വൃത്തിയാക്കിക്കൊണ്ടിരുന്നത്. ഒടുവില്‍ ശരീരഭാരം കുറയ്ക്കുവാന്‍ തീരുമാനിച്ചുറപ്പിച്ച ഇവര്‍ക്ക് സഹായഹസ്തവുമായി എത്തിയത് മുംബൈയിലെ അമരാവതി ആശുപത്രിയിലെ ഡോക്ടര്‍ ശശാങ്ക് ഷായാണ്.
കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കാനാവാതെ എട്ടുവര്‍ഷങ്ങള്‍ വീടിനുള്ളില്‍ ചെലവഴിച്ച ഇവര്‍ ഇതിനായി വീട്ടില്‍ നിന്നും പുറത്തിറങ്ങി. മുറിയുടെ വാതില്‍ പൊളിച്ചു മാറ്റിയാണ് ഇവരെ വീട്ടില്‍ നിന്നും പുറത്തിറക്കിയത്. പ്രത്യേകം തയാറാക്കിയ സോഫയില്‍ ഇരുത്തി ആംബുലന്‍സിലാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. മാത്രമല്ല ഇവര്‍ക്കു വേണ്ടി മാത്രം ആശുപത്രിയില്‍ പ്രത്യേകം നിര്‍മിച്ച കിടക്കയുമുണ്ടായിരുന്നു.
രണ്ട് ഘട്ടമായി ആണ് ഇവരെ ചികിത്സിച്ചത്. 2015-ല്‍ നടത്തിയ ആദ്യത്തെ ശസ്ത്രക്രിയയ്ക്കു ശേഷം പരസഹായമില്ലാതെ ഇവര്‍ നടക്കുവാന്‍ ആരംഭിച്ചു. പിന്നീട് 2017-ല്‍ നടത്തിയ രണ്ടാം ഘട്ട ശസ്ത്രക്രിയയെ തുടര്‍ന്ന് 140 കിലോ ഭാരം കുറക്കുവാനും സാധിച്ചു. ഇവര്‍ ഇപ്പോള്‍ പൂര്‍ണമായും സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ്.
രക്തസമ്മര്‍ദ്ദം, കിഡ്‌നി പ്രശ്‌നങ്ങള്‍, പ്രമേഹം എന്നീ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം അമിത പൂര്‍ണമായും മുക്തി നേടുകയും ചെയ്തു. ഓഹരിവിപണിയില്‍ സജീവമായി ഇടപാടു നടത്തുന്ന ഇവര്‍ താനെയിലുള്ള പ്രത്യേക ക്ലാസില്‍ പങ്കെടുക്കുവാന്‍ പോകുന്നുണ്ട്. ഏകദേശം 35 ലക്ഷം രൂപയാണ് അമിതയുടെ ചികിത്സയ്ക്കായി ചെലവായത്.
https://www.facebook.com/Malayalivartha