സമുദ്രത്തില്‍ നഷ്ടമായ മൊബൈല്‍ ഫോണ്‍, തിമിംഗലം ഉടമയ്ക്ക് തിരികെ നല്‍കി

നോര്‍വെയിലെ ഹാമെര്‍ഫെസ്റ്റ് ഹാര്‍ബറില്‍ സമുദ്രസഞ്ചാരത്തിനിടയില്‍ നഷ്ടപ്പെട്ടു പോയ മൊബൈല്‍ ഫോണ്‍ ബെലൂഗ തിമിംഗലം വെള്ളത്തില്‍ നിന്നും ഉടമയ്ക്ക് തിരികെ കൊണ്ടു വന്നു നല്‍കുന്നതിന്റെ മനോഹരദൃശ്യങ്ങള്‍ വൈറലാകുന്നു.
സുഹൃത്തുക്കള്‍ക്കൊപ്പം ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഒരു യുവതിയുടെ മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണ് നഷ്ടപ്പെട്ടത്.
മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതിന്റെ വിഷമത്തില്‍ ഇവര്‍ ഇരിക്കുമ്പോള്‍ ഒരു ബെലൂഗ തിമിംഗലം മൊബൈല്‍ ഫോണ്‍ കടിച്ചു പിടിച്ച് ഇവര്‍ക്കു നേരെ വെള്ളത്തില്‍ നിന്നുമുയര്‍ന്നു വരുകയായിരുന്നു.
തുടര്‍ന്ന് തിമിംഗലത്തിന്റെ വായയില്‍ നിന്നും ഇവര്‍ ഫോണ്‍ വാങ്ങിക്കഴിയുമ്പോള്‍ തിമിംഗലം തിരികെ സമുദ്രത്തിന്റെ അടിയിലേക്ക് മടങ്ങി പോകുകയും ചെയ്തു.
ബോട്ടില്‍ നിന്നു തന്നെ പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വൈറലായി മാറുകയാണ്.
https://www.facebook.com/Malayalivartha