വിദ്യാര്‍ഥിയുടെ ജീവന്‍ രക്ഷപ്പെടുത്തിയത് സ്‌കൂള്‍ ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ !

കാറപകടത്തില്‍പെടാതെ വിദ്യാര്‍ഥിയെ കാത്ത സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം.
ന്യൂയോര്‍ക്കിലാണ് സംഭവം. ഒരു യുവതിയായിരുന്നു ഈ സ്‌കൂള്‍ ബസിന്റെ ഡ്രൈവര്‍.
വിദ്യാര്‍ഥിക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് എത്തിയപ്പോള്‍ ബസ് നിര്‍ത്തി ഡ്രൈവര്‍ ഡോര്‍ തുറന്നു. സീറ്റില്‍ നിന്നും എഴുന്നേറ്റ കുട്ടി ഫുട്‌ബോര്‍ഡിലേക്ക് നടന്നിറങ്ങുവാന്‍ തുടങ്ങിയപ്പോഴാണ് സമീപത്തു കൂടി അമിത വേഗതയില്‍ ഒരു കാര്‍ ചീറിപാഞ്ഞു വരുന്നത് ഡ്രൈവര്‍ ശ്രദ്ധിച്ചത്.
ഡ്രൈവര്‍ ഉടന്‍ തന്നെ ഡോര്‍ അടയ്ക്കുകയും കുട്ടിയുടെ വസ്ത്രത്തില്‍ പിടിച്ച് പുറകിലേക്കു വലിക്കുകയും ചെയ്തു. തുടര്‍ന്ന് അപകടമൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തിയതിനു ശേഷമാണ് ഈ യുവതി കുട്ടിയെ വാഹനത്തില്‍ നിന്നും പുറത്തു വിട്ടത്.
ഇവരുടെ സമയോചിതമായ ഇടപെടലില്‍ വലിയ അപകടമാണ് ഒഴിവായത്. ബസിനുള്ളിലെ സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുകയാണ്.
കുട്ടിയെ അപകടത്തില്‍പ്പെടാതെ രക്ഷിച്ച ഈ വനിത ഡ്രൈവറെ തേടി അഭിനന്ദനപ്രവാഹമാണ്.
https://www.facebook.com/Malayalivartha