ആറ് ദിവസം പ്രധാനമന്ത്രി ജോലി, ശനിയാഴ്ചകളില്‍ സര്‍ജന്‍ പണി

പഠിച്ച തൊഴില്‍ മറക്കാന്‍, പ്രധാനമന്ത്രിയായി എങ്കിലും ലോട്ടായ് ഷെറിംഗ് തയാറല്ല. ഭൂട്ടാന്‍ പ്രധാനമന്ത്രിയായ ടിഷെറിംഗ് എല്ലാ ശനിയാഴ്ചയും ആശുപത്രിയില്‍ ശസ്ത്രക്രിയാ വിദഗ്ധനായി സേവനം ചെയ്യുന്നു. ബാക്കിയുള്ള ദിവസങ്ങളില്‍ പ്രധാനമന്ത്രിയുടെ കസേരയിലിരുന്നു രാജ്യഭരണവും നിര്‍വഹിക്കുന്നു.
കഴിഞ്ഞ വര്‍ഷമാണ് അമ്പതുകാരനായ ഷെറിംഗ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. 2013-ല്‍ രാഷ്ട്രീയത്തിലിറങ്ങുന്നതിനു മുമ്പ് ബംഗ്ലാദേശ്, ജപ്പാന്‍, ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളില്‍ ഡോക്ടറായി പ്രവര്‍ത്തിച്ചു. പ്രധാനമന്ത്രിയെന്ന നിലയിലുള്ള ജോലിഭാരത്തില്‍നിന്നു വിടുതല്‍ നേടിയാണ് ശനിയാഴ്ചകളില്‍ ആശുപത്രിയില്‍ സേവനം അനുഷ്ഠിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജിഗ്മെ ഡോര്‍ജി വാംഗ്ചുക്ക് നാഷണല്‍ റെഫറല്‍ ആശുപത്രിയില്‍ ശനിയാഴ്ച നടത്തുന്ന ഓപ്പറേഷനുകളെല്ലാം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ്. സാമ്പത്തിക വികസനത്തെക്കാള്‍ ജനങ്ങളുടെ സന്തോഷത്തിനു പ്രാധാന്യം നല്കുന്ന രാജ്യമാണ് ഭൂട്ടാന്‍.
രാജ്യത്തിന്റെ അറുപതു ശതമാനവും വനമായി നിലനിര്‍ത്തിയിരിക്കുന്നു. ഭൂട്ടാന്റെ കാര്‍ബണ്‍ നിര്‍ഗമനം വളരെ കുറവാണ്. ഗതാഗത തിരക്ക് കുറവായതിനാല്‍ തലസ്ഥാനമായ തിമ്പുവില്‍ ട്രാഫിക് വിളക്കുകള്‍ പോലുമില്ല.
https://www.facebook.com/Malayalivartha