മാതൃദിനത്തില്‍ മറീന മൈക്കളിന്റെ ഹൃദയ സ്പര്‍ശിയായ കുറിപ്പ്

മലയാള സിനിമയിലെ യുവനടിമാരില്‍ തന്റേടിയായ ഒരു പെണ്‍കുട്ടിയുടെ ഇമേജുമായി ശ്രദ്ധേയയാണ് മറീന മൈക്കിള്‍ കുരിശിങ്കല്‍. എന്നാല്‍ ഇപ്പോള്‍ മറീന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു കുറിപ്പാണ് വൈറലാകുന്നത്.
മാതൃദിനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത് വികാരനിര്‍ഭരമായ ഒരു കുറിപ്പായിരുന്നു. അമ്മയ്ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചു.
രാത്രി ഉറക്കമിളച്ചിരുന്നു തയ്യല്‍ജോലികള്‍ ചെയ്താണ് അമ്മ തന്നെ വളര്‍ത്തിയതെന്ന് അഭിമാനത്തോടെ മറീന പറയുന്നു.
തോല്‍ക്കുന്നെങ്കില്‍ തോറ്റു പോവട്ടെ, പക്ഷേ, അഭിമാനം നഷ്ടപ്പെടുത്തരുതെന്നാണ് അമ്മ പഠിപ്പിച്ചിട്ടുള്ളത്. എല്ലാ പെണ്‍കുട്ടികളും ഇതുപോലൊരു അമ്മയെ അര്‍ഹിക്കുന്നുണ്ട്, ഇന്‍സ്റ്റഗ്രാമിലെ മറീനയുടെ പോസ്റ്റ് അവസാനിക്കുന്നത് ഇങ്ങനെയാണ്.
നിരവധി പേര്‍ മറീനയെ അഭിനന്ദിച്ച് രംഗത്തെത്തി. മറീനയെക്കുറിച്ച് അഭിമാനം തോന്നുന്നുവെന്ന് ആരാധകര്‍ പ്രതികരിച്ചു. ജാഡയില്ലാത്ത സെലിബ്രിറ്റികളുണ്ടെന്ന് ഈ പോസ്റ്റ് തെളിയിക്കുന്നുവെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. നിരവധി പേര്‍ മറീനയുടെ അമ്മയുടെ പുതിയ സംരംഭത്തിനും ആശംസകള്‍ നേര്‍ന്നു.
മറീനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പൂര്‍ണരൂപം:
എനിക്ക് പണി കുറഞ്ഞപ്പോള്‍ എന്റെ അമ്മക്ക് വീണ്ടും പണി ആയി. അമ്മയൊരു തയ്യല്‍ക്കട തുറക്കാന്‍ പോവുകയാണ്. എല്ലാവരുടെയും പ്രാര്‍ത്ഥന വേണം. സ്വന്തം മകളെ വളര്‍ത്താന്‍ അനുഭവിച്ച കഷ്ടപ്പാടുകളാണ് ആ കണ്ണുകള്‍ക്ക് താഴെ കാണുന്ന കറുപ്പ് അടയാളപ്പെടുത്തുന്നത്. രാത്രി ഉറക്കമിളച്ച് ഇരുന്ന് നാട്ടുകാരുടെ വസ്ത്രങ്ങള്‍ തയ്ച്ചു കൊടുത്തപ്പോള്‍ കിട്ടിയ സമ്മാനമാണത് അത്. ഞാന്‍ വലിയ കുടുംബത്തില്‍ നിന്നുള്ള തോന്ന്യാസക്കാരിയായ പെണ്‍കുട്ടിയാണെന്ന് ചിന്തിക്കുന്നവര്‍ ശ്രദ്ധിക്കുക. ഞാന്‍ അങ്ങനെയല്ല. തോല്‍ക്കുന്നെങ്കില്‍ തോറ്റു പോവട്ടെ, പക്ഷേ, അഭിമാനം നഷ്ടപ്പെടുത്തരുതെന്നാണ് അമ്മ പഠിപ്പിച്ചിട്ടുള്ളത്. എല്ലാ പെണ്‍കുട്ടികളും ഇതുപോലൊരു അമ്മയെ അര്‍ഹിക്കുന്നുണ്ട്. അമ്മ ഒരു പോരാളിയായിരുന്നു ഇപ്പോഴും അങ്ങനെ തന്നെ.
https://www.facebook.com/Malayalivartha