62,000 രൂപയുടെ ചില്ലറത്തുട്ടുകളുമായി പതിമൂന്നുകാരന്‍, സ്‌കൂട്ടര്‍ വാങ്ങിക്കുന്നതിനായി വാഹനഷോറൂമില്‍!

രാജസ്ഥാനിലെ ജെയ്പൂറിലെ ഹോണ്ട ഷോറൂം വൈകിട്ട് അടയ്ക്കാന്‍ തുടങ്ങുമ്പോഴാണ് രണ്ടു ബാഗുകള്‍ നിറയെ കോയിനുകളുമായി യാഷ് എന്ന 13 വയസുകാരന്‍ എത്തിയത്. ഇത്രയും ചില്ലറകള്‍ എണ്ണി തിട്ടപ്പെടുത്താന്‍ കഴിയില്ലെന്നറിയിച്ച് അധികൃതര്‍ ആദ്യം യാഷിനെ മടക്കി അയക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
ചേച്ചിയുടെ സ്വപ്നം നിറവേറ്റാനാണ് ആ 13 വയസുകാരന്‍ സമ്പാദ്യം ചേര്‍ത്തു വയ്ക്കാന്‍ തുടങ്ങിയത്. ചില്ലറ തുട്ടുകളായി അവന്‍ ശേഖരിച്ചത് 62,000-ത്തോളം രൂപയാണ്. ഒരു ഇരു ചക്രവാഹനം സ്വന്തമാക്കണമെന്നായിരുന്നു യാഷിന്റെ ചേച്ചിയുടെ സ്വപ്നം.
അതു കൊണ്ടു തന്നെ, ഷോപ്പില്‍ എത്തിയപ്പോള്‍ ഇത്രയും ചില്ലറകള്‍ എണ്ണി തിട്ടപ്പെടുത്താന്‍ കഴിയില്ലെന്നറിയിച്ച് അധികൃതര്‍ യാഷിനെ മടക്കി അയയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ഇത് താന്‍ വര്‍ഷങ്ങള്‍കൊണ്ട് തന്റെ ചേച്ചിക്കായി സമ്പാദിച്ചതാണെന്നും ഈ സമ്പാദ്യത്തിനു പിന്നില്‍ സ്‌കൂട്ടര്‍ വാങ്ങണമെന്ന ചേച്ചിയുടെ മോഹമാണെന്നും അവന്‍ അവരെ അറിയിച്ചു. അതറിഞ്ഞ അധികൃതര്‍ അവന്‍ ആഗ്രഹപൂര്‍ത്തീകരണത്തിന് വഴിയൊരുക്കി.
രണ്ടരമണിക്കൂര്‍ കൊണ്ടാണ് ഈ ചില്ലറകള്‍ എണ്ണിതിട്ടപ്പെടുത്തിയത്. അതുകൊണ്ടു തന്നെ രാത്രി വൈകിയാണ് അവര്‍ക്ക് ഷോറൂം അടയ്ക്കാന്‍ കഴിഞ്ഞത്. ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലും വൈറലായിരുന്നു.
https://www.facebook.com/Malayalivartha