തടാകത്തിലൂടെ ഒരു സൈക്കിള്‍ യാത്ര നടത്താം

കേള്‍ക്കുമ്പോള്‍ അസാധ്യമെന്നു തോന്നുന്ന ഈ കാര്യം സാധ്യമാക്കിയിരിക്കുകയാണ് ബെല്‍ജിയത്തിലെ ലിംബര്‍ഗ് എന്ന പ്രദേശം. ശാന്തമായി ഒഴുകുന്ന തടാകത്തിന്റെ നടുവിലൂടെ സൈക്കിളില്‍ ഒരു യാത്ര -ഇവിടത്തെ വിജേഴ്‌സ് നാച്ചുറല്‍ റിസേര്‍വിലുള്ള തടാകത്തിലാണ് സൈക്കിള്‍ സവാരിക്കുള്ള അവസരമുള്ളത്.
തടാകത്തിന്റെ ഇരുകരകളെയും ബന്ധിപ്പിച്ച് നിര്‍മിച്ചിരിക്കുന്ന ചെറിയ ഇടനാഴിപോലുള്ള പാലത്തിലൂടെ സഞ്ചാരികള്‍ക്ക് സൈക്കിളില്‍ യാത്രചെയ്യാം. വെള്ളത്തിനുള്ളിലേക്ക് ഇറക്കി പണിതിരിക്കുന്ന ഈ പാലത്തിന്റെ ഇരുവശങ്ങളിലും തടാകത്തിനൊപ്പം ഉയരത്തില്‍ മതില്‍കെട്ടിയാണ് ഈ സൈക്കിള്‍ പാത നിര്‍മിച്ചിരിക്കുന്നത്.
സൈക്ലിംഗ് പാതകള്‍ക്ക് ഏറെ പ്രശസ്തമാണ് ലിംബര്‍ഗ്. ഇവിടത്തെ എല്ലാ സ്ഥലങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് സൈക്ലിംഗ് പാതകള്‍ നിര്‍മിച്ചിട്ടുണ്ട്. ഇത് കുറച്ചുകൂടി വ്യാപിപ്പിക്കുന്നതിനും ലിംബര്‍ഗിനെ ലോകത്തിന്റെ സൈക്ലിംഗ് തലസ്ഥാനമാക്കി മാറ്റുന്നതിനുമാണ് ഇത്തരമൊരു പരീക്ഷണവുമായി അധികൃതര്‍ മുന്നോട്ടുവന്നത്. നിരവധി വിനോദസഞ്ചാരികളാണ് തടാകത്തിനു നടുവിലൂടെ സൈക്ലിംഗ് നടത്താന്‍ ഇവിടെ എത്തുന്നത്.
https://www.facebook.com/Malayalivartha


























