മത്സ്യബന്ധന ബോട്ടിനു മുമ്പില്‍ തിമിംഗലത്തിന്റെ ഉഗ്രന്‍ മലക്കംമറിച്ചില്‍

ബോട്ടിനു തൊട്ടുമുമ്പില്‍ ഭീമന്‍ തിമിംഗലം ചാടി മറിയുന്നതിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ അമ്പരപ്പുളവാക്കുന്നു.
കാനഡയിലെ മൊണ്ടേറേ ബേയിലാണ് സംഭവം. തിമിംഗല നിരീക്ഷനായ കേയ്റ്റ് ക്യുമിംഗും ഫോട്ടോഗ്രാഫറായ ഡഗ്ലസ് ക്രോഫ്റ്റുമാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ഒരു ചെറിയ മത്സ്യബന്ധന ബോട്ടിനു മുമ്പിലാണ് തിമിംഗലം അന്തരീക്ഷത്തിലേക്ക് കുതിച്ചുയര്‍ന്നത്.
പെട്ടന്ന് തന്നെ വെള്ളത്തിന് അടിയിലേക്ക് മടങ്ങി പോകുകയും ചെയ്തു. തിമിംഗലം വെള്ളത്തിലേക്ക് വീഴുമ്പോള്‍ വലിയ തിരമാലയാണ് രൂപപ്പെടുന്നത്.
തിമിംഗലത്തെ കണ്ടാല്‍ വലിയൊരു മതിലിന് സമമായി തോന്നും.
സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് വലിയ പ്രതികരണമാണ് ലഭിക്കുന്നത്.
https://www.facebook.com/Malayalivartha


























