വെയിലും മഴയുമൊക്കെ ഏറ്റ് നമ്മള്‍ കഴിഞ്ഞിട്ടുണ്ട്, അത് പണ്ട് അങ്ങ് കാട്ടില്‍ വച്ചല്ല്യോ...ഇപ്പോള്‍ അങ്ങനൊന്നും ആകേണ്ട ആവശ്യമില്ലല്ലോ! സൗത്ത് കരോളീന മൃഗശാലയില്‍ നിന്നുള്ള രസകരമായ ദൃശ്യങ്ങള്‍

മഴ നനയാനും കണ്ട് ആസ്വദിക്കുവാനും നല്ല രസമാണെങ്കിലും ചില സമയങ്ങളില്‍ മഴ അരോചകമാണ്.
മനുഷ്യരുടെ കാര്യത്തില്‍ മാത്രമല്ല മൃഗങ്ങളുടെ കാര്യത്തിലും അത് ശരിയാണെന്ന് തെളിയിക്കുകയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോ.
അമേരിക്കയിലെ സൗത്ത് കരോളീനയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മൃഗശാലയിലാണ് ഈ സംഭവം അരങ്ങേറിയത്.
ആര്‍ത്തലച്ച് പെയ്യുന്ന മഴയില്‍ നിന്നും ഗൊറില്ലകള്‍ തങ്ങളുടെ ശരീരത്തെ നനയാതെ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
കൂട്ടത്തിലുള്ള രണ്ട് പെണ്‍ ഗൊറില്ലകള്‍ തങ്ങളുടെ കൈവശമുള്ള കുഞ്ഞങ്ങളെ മഴ നനയാതിരിക്കുവാന്‍ ശ്രദ്ധിക്കുന്നതും വീഡിയോയില്‍ കാണാം.
മൃഗശാലയിലെ ജീവനക്കാരനായ ബ്രൂക്ക് ഹണ്‍സിംഗറാണ് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. ഈ വീഡിയോയ്ക്ക് രസകരമായ നിരവധി പ്രതികരണങ്ങളുമായി ആയിരങ്ങളാണ് രംഗത്തെത്തുന്നത്.
https://www.facebook.com/Malayalivartha


























