മോണേ വരച്ച വൈയ്‌ക്കോല്‍ കൂനയുടെ ചിത്രത്തിന് 775 കോടി രൂപ

ഫ്രഞ്ചുകാരനായ ഇംപ്രഷനിസ്റ്റ് പെയിന്റര്‍ ക്ലോഡ് മോണേ വരച്ച വൈക്കോല്‍ക്കൂന എന്ന ചിത്രം 11.07 കോടി ഡോളറിന് ലേലത്തില്‍ വിറ്റുപോയി.
ഏതാണ്ട് 775 കോടി ഇന്ത്യന്‍ രൂപയ്ക്ക് തുല്ല്യമാണിത്.
വിലയില്‍ ഒമ്പതാം സ്ഥാനത്തെത്തിയ പെയിന്റിംഗ് ആണിതെന്ന് സോത്ബി ലേലകമ്പനി പറഞ്ഞു.
ഒരു ഫ്രഞ്ച് കലാകാരന്റെ ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക കൂടിയാണിത്.
1890-കളില്‍ നോര്‍മന്‍ഡിയിലെ തന്റെ വസതിക്കു സമീപമുള്ള ഗ്രാമീണ ജീവിതം പകര്‍ത്തുന്നതിനിടെ വൈക്കോല്‍കൂനയുടെ 25 ചിത്രങ്ങള്‍ മോണേ വരച്ചു. ഇതില്‍ ഭൂരിഭാഗവും ആര്‍ട്ട് ഗാലറികളിലാണുള്ളത്.
https://www.facebook.com/Malayalivartha


























