പരസ്യം, ട്രോള്‍ രൂപത്തില്‍ എത്തിച്ച് ശ്രദ്ധനേടുന്നു മഹാത്മാഗാന്ധി സര്‍വകലാശാല

മഹാത്മാഗാന്ധി സര്‍വകലാശാലയും, കേരളാ പൊലീസിനെ പോലെ അറിയിപ്പുകള്‍ ട്രോളിലാക്കി എത്തിച്ചു തുടങ്ങി.
പുതിയ അധ്യയന വര്‍ഷത്തെ പ്രവേശന അറിയിപ്പ്, സര്‍വകലാശാല വ്യാഴാഴ്ച ഇറക്കിയത് ട്രോളായിട്ടാണ്.
പ്രേമം സിനിമയിലെ മേരിയും ജോര്‍ജും ഉള്‍പ്പെട്ട രംഗമാണ് ഉപയോഗിച്ചത്.
''മേരി എവിടാ ഡിഗ്രിക്കു ചേരുന്നത്. എം.ജി. യൂണിവേഴ്സിറ്റിക്കു കീഴിലുള്ള കോളജിലാ. മെയ് 27 വരെ www.cap.mgu.ac.in എന്ന സൈറ്റില്‍ അപേക്ഷിക്കാം. കേരളത്തിലെ നമ്പര്‍ വണ്‍ യൂണിവേഴ്സിറ്റിയല്ലെ'' - ഇതാണ് ട്രോള്‍ അറിയിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

'മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കേരള' എന്ന ഫെയ്സ്ബുക്ക് പേജിലൂടെയും പ്രതിദിനം വിവരങ്ങള്‍ അറിയിക്കുന്നുണ്ട്.
സര്‍വകലാശാല പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തിലാണ് വേറിട്ട രീതിയില്‍ ട്രോളും ഫെയ്സ്ബുക്കും കൈകാര്യം ചെയ്യന്നത്.
https://www.facebook.com/Malayalivartha


























