അമ്മയോടുള്ള മകന്റെ കരുതലിന് അഭിനന്ദനം

ചൈനയില്‍, തിരക്കേറിയ ട്രെയിനില്‍ സീറ്റിലിരുന്ന് ഉറങ്ങുന്ന അമ്മയെ മകന്‍ വീഴാതെ സംരക്ഷിക്കുന്നതിന്റെ ഹൃദയസ്പര്‍ശിയായ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ കൈയടി നേടുന്നു..
ഈ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത് ചൈനീസ് മാധ്യമമായ ചൈനീസ് ഡെയ്‌ലിയാണ്. വളരെ തിരക്കുള്ള ട്രെയിനിന്റെ സീറ്റിലിരുന്ന് ഉറങ്ങുകയാണ് അമ്മ. ഉറക്കത്തിനിടെ മുന്നിലേയ്ക്ക് ചാഞ്ഞു വരുന്നുമുണ്ട് അമ്മ.
തൊട്ടു മുമ്പില്‍ മകന്‍ നില്‍ക്കുകയാണ്. അമ്മ ഉറങ്ങി താഴെ വീഴാതെ മകന്‍ തന്റെ നെഞ്ചിലേക്ക് അമ്മയെ ചേര്‍ത്തു പിടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
അവനാണെങ്കിലോ മുകളിലെ റെയ്‌ലിംഗില്‍ കഷ്ടിച്ച് കൈയ്യെത്താനുള്ള പൊക്കമേ ഉള്ളൂ താനും!
മകന് അമ്മയോടുള്ള കരുതലിനെ അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha