മലയാളത്തെ സ്നേഹിക്കുന്ന, പഠിക്കുന്ന അമേരിക്കന്‍ യുവതി എലൈസ
നമ്മള് മലയാളികള്‍, മലയാളത്തെ കുറിച്ച് ഓര്‍ക്കുന്നത് കേരളപ്പിറവി ദിനത്തിലും മാതൃഭാഷാ ദിനത്തിലുമൊക്കെയാണല്ലോ? അതിനെ കുറ്റം പറയാനുമാവില്ല. നമുക്ക് ആവശ്യമുള്ളപ്പോഴൊക്കെ ആരോടും അനുവാദം ചോദിക്കാന്‍ കാത്തു നില്‍ക്കാതെ മലയാളം എടുത്തുപയോഗിക്കാമെന്നിരിക്കെ, മലയാളത്തെ കുറിച്ച് പ്രത്യേക ചിന്തയൊന്നും നമ്മളില്‍ ഉണ്ടാകാനിടയില്ല.
മലയാളം പ്രചാരത്തിലില്ലാത്ത ദേശത്തെങ്ങാനും നമ്മള് ചെന്നുപെട്ടാല്‍, ആരോടെങ്കിലും എന്തെങ്കിലും ഒന്നു പറയാനോ ചോദിക്കാനോ ആ ദേശത്തെ ഭാഷ വശമില്ലെങ്കില്‍, ഹോ, നാട്ടിലെങ്ങാനും ആയിരുന്നെങ്കില്‍ ആരോടെങ്കിലുമൊക്കെ മിണ്ടിയും പറഞ്ഞും ഇരിക്കാമായിരുന്നുവെന്ന് പറഞ്ഞ് മലയാളത്തെകുറിച്ച് അരുമയോടെ നമ്മള് ഓര്‍ക്കും!
നമുക്ക് മലയാളത്തോട് തീരെ സ്നേഹമില്ലെന്ന് പറഞ്ഞുകൂടാ. മലയാളം സംസാരിച്ചാല്‍ പിഴ അടയ്ക്കണം എന്നു നിയമമുള്ള സ്കൂളുകള്‍ക്കെതിരെ നമ്മുടെ രക്തം തിളയ്ക്കുന്നത് നമ്മുടെ മാതൃഭാഷാ സ്നേഹം കൊണ്ടുതന്നെയാണ്.
നമ്മെപ്പോലെ തന്നെ മലയാളത്തെ സ്നേഹിക്കുന്ന മറ്റൊരു രാജ്യക്കാരിയെ കുറിച്ച് പറയാനുള്ള ആമുഖമായിരുന്നു ഇതെല്ലാം.
എലൈസ എന്ന അമേരിക്കന്‍ യുവതി മലയാളം പഠിക്കാനും അതു മറ്റുള്ളവരെ പഠിപ്പിക്കാനും ശ്രമിക്കുന്നത് നമ്മളില്‍ കൗതുകമുണര്‍ത്തും.
ന്യൂ മെക്സിക്കോയില്‍ നിന്നും അധ്യാപനത്തില്‍ ബിരുദാനന്ദര ബിരുദം നേടിയ എലിസബത്ത് എന്ന എലീസയുടെ മലയാളം പഠനവും അധ്യാപനവും കൗതുകകരമാണ്. മലയാളികള്‍ സംസാരിക്കും പോലെ മലയാളം സംസാരിക്കാറായിട്ടില്ല. എങ്കിലും ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് എലീസ.
https://www.facebook.com/Malayalivartha