വളയാത്ത നട്ടെല്ല് ഭവ്യയ്ക്ക് സ്വന്തം! ഭര്‍ത്താവിന്റെ പിന്തുണയ്ക്ക് നന്ദി!
ആറ്റിങ്ങല്‍ വലിയക്കുന്ന് സ്വദേശി ഭവ്യ വിജയന് സ്കോലിയോസിസ് അസുഖത്തെ നൃത്തം കൊണ്ട് തോല്‍പ്പിച്ചു.
സ്കോലിയോസിസ് (നട്ടെല്ലുവളയല്‍) എന്ന അസുഖത്തില്‍ നിന്ന് മോചനം നേടാന്‍ സര്‍ജറി നടത്തണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ നൃത്തം തുടരാന്‍ കഴിയുമോയെന്നായിരുന്നു ഭവ്യക്ക് ആശങ്ക.
വളരെ ചെറുപ്പത്തില്‍ തന്നെ സഹോദരിക്കൊപ്പം നൃത്തം അഭ്യസിച്ചിരുന്ന ഭവ്യക്ക് നൃത്തമായിരുന്നുഎല്ലാം. പത്ത് മണിക്കൂര്‍ നീളുന്ന സര്‍ജറിയിലൂടെ നട്ടെല്ലിന്റെ അസുഖത്തില്‍നിന്ന് പൂര്ണമോചനം നേടാമെന്നും നൃത്തം തുടരാമെന്ന ഡോക്ടര്‍മാരുടെ ഉറപ്പും, ഭര്‍ത്താവ് വിനോദിന്റെ പൂര്‍ണപിന്തുണയും കൂടി ലഭിച്ചതോടെ സര്‍ജറി നടത്തുകയായിരുന്നു.
40 ശതമാനത്തില്‍ അധികം വളവുണ്ടായിരുന്ന നട്ടെല്ലില്‍ ഒമ്പതു നട്ടും ബോള്‍ട്ടും രണ്ട് കമ്പിയും ഇട്ട് നിവര്‍ത്തിയെടുത്തു.
ഏഴു ദിവസത്തെ ആശുപത്രി വാസത്തിനുശേഷം ആശുപത്രി വിടുമ്പോള്‍ മൂന്നുമാസത്തിനകം ഡാന്‍സ് ചെയ്യാമെന്ന് ഡോക്ടര്‍ ഭവ്യയോടു പറഞ്ഞു. ഒന്നര മാസം കഴിഞ്ഞപ്പോള്‍ വീട്ടില്‍ ഡാന്‍സ് പഠിപ്പിക്കാന്‍ തുടങ്ങിയ ഭവ്യ സ്വയം പ്രാക്ടീസും തുടങ്ങി.
ഫിസിയോതെറാപ്പിക്കുശേഷം വീണ്ടുംഅരങ്ങിലെത്തി. തുടര്‍ന്ന് കേരള സര്‍ക്കാറിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് ഭവ്യയെ തേടിയെത്തി.
ചിറയിന്‍കീഴ് ബ്ലോക്കില്‍ കലാപ്രചരണത്തിന്റെ ചുമതലയേറ്റെടുത്തതോടെ നൂറിലധികം കുട്ടികള്‍ ഭവ്യയില്‍ നിന്നും നൃത്തം അഭ്യസിക്കുന്നുണ്ട്. മക്കളായ നിരഞ്ജനും നീരവും ഭവ്യയുടെ നൃത്ത ജീവിതത്തില്‍ ഒപ്പമുണ്ട്.
https://www.facebook.com/Malayalivartha