തോള് ചരിഞ്ഞ ലാലേട്ടന് സൈഡ് ചരിഞ്ഞ കെഎസ്ആര്‍ടിസി ബസ് ഉപയോഗിച്ച് ഒരു 'വെറൈറ്റി' പിറന്നാള്‍ ആശംസ
അഭിനയ ചക്രവര്‍ത്തി മോഹന്‍ലാലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് കൊട്ടാരക്കര കെഎസ്ആര്‍ടിസി നല്കിയ വ്യത്യസ്തമായ പിറന്നാള്‍ ആശംസയിലാണ് സോഷ്യല്‍മീഡിയയുടെ കണ്ണുടക്കുന്നത്.
തോള് ചരിച്ച് നടന്ന് വന്ന് മലയാളി മനസില്‍ കയറിയ താരത്തിന്റെ കിടിലന്‍ നടത്തത്തെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ചരിഞ്ഞ് നില്ക്കുന്ന ഒരു കെഎസ്ആര്‍ടിസി ബസിന്റെ ചിത്രമാണ് ഇവര്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുന്നത്.
ലാലേട്ടനോടുള്ള അടങ്ങാത്ത ആരാധന മനസില്‍ സൂക്ഷിക്കുന്നവരില്‍ നിന്നും സോഷ്യല്മീഡിയയിലെങ്ങും അദ്ദേഹത്തിന് ആശംസ പ്രവാഹമാണ്.
മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങി സിനിമ മേഖലയില്‍ നിന്നും നിരവധി പ്രമുഖര്‍ താരത്തിന് ആശംസ നേര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha