Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വോട്ട് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ തന്നെ വോട്ട് എണ്ണിത്തുടങ്ങും!

23 MAY 2019 07:52 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

വോട്ടെടുപ്പു നടന്ന് 30 ദിവസത്തിനു ശേഷമാണ് ഇന്ന് വോട്ടെണ്ണല്‍ നടക്കുന്നത്. 2009-ല്‍ ലോക്‌സഭയിലേക്കും 2011-ല്‍ നിയമസഭയിലേക്കും നടന്ന തിരഞ്ഞെടുപ്പുകളുടെയും ഫലമറിയാന്‍ 30 ദിവസം കാത്തിരിക്കേണ്ടി വന്നു. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലായിരുന്നു ഏറ്റവും ദീര്‍ഘമായ കാത്തിരുപ്പ് (36 ദിവസം) . 1999-ല്‍ 25, 2006-ല്‍ 19, 1996-ല്‍ 11 ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. 1960 മുതല്‍ മറ്റവസരങ്ങളില്‍ വോട്ടെണ്ണല്‍ തുടങ്ങാന്‍ 4 ദിവസത്തിലധികം കാത്തിരിക്കേണ്ടി വന്നിട്ടില്ല; മിക്കവാറും പിറ്റേന്നു തന്നെ വോട്ടെണ്ണല്‍ നടക്കുമായിരുന്നു.

രാജ്യം മുഴുവന്‍ പോളിങ് പൂര്‍ത്തിയായതിനു ശേഷമാണ് ഇന്ന് കൗണ്ടിംഗും ഫലപ്രഖ്യാപനവും നടത്തുന്നത്. എന്നാല്‍ നേരത്തെ പോളിങ് തീരും മുന്‍പേ തന്നെ കൗണ്ടിങും ഫലപ്രഖ്യാപനവും നടന്നിരുന്നു.

ഒന്നാം ലോക്സഭയിലേക്കും തിരുവിതാംകൂര്‍-കൊച്ചി നിയമസഭയിലേക്കും 1951/52- ല്‍ ഒരുമിച്ചായിരുന്നു തിരഞ്ഞെടുപ്പ്. 14 ഘട്ടങ്ങളായി പോളിങും ഇതിനിടയില്‍ തന്നെ കൗണ്ടിങും ഫലപ്രഖ്യാപനവും നടത്തി. മലബാര്‍ ഉള്‍പ്പെട്ട മദ്രാസിലും ഇതുപോലെയായിരുന്നു. രണ്ടാം ലോക്സഭയിലേക്കും ഒന്നാം കേരള നിയമസഭയിലേക്കും 1957-ല്‍ നടന്ന തിരഞ്ഞെടുപ്പിലും വോട്ടെടുപ്പിനിടയില്‍ തന്നെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടത്തി.

അതേസമയം തിരുവിതാംകൂര്‍-കൊച്ചി നിയമസഭയിലേക്ക് 1954-ല്‍ 8 ഘട്ടമായി നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ അവസാനഘട്ട പോളിങിന്റെ പിറ്റേന്നായിരുന്നു കൗണ്ടിങും ഫലപ്രഖ്യാപനവും തുടങ്ങിയത്. ഒരു മണ്ഡലത്തിലെ ഫലപ്രഖ്യാപനം മറ്റു മണ്ഡലങ്ങളിലെ പോളിങിനെ ബാധിക്കാതിരിക്കാനായിരുന്നു ഈ ക്രമീകരണം.


1960 മുതല്‍ കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം പോളിങ് പൂര്‍ത്തിയായതിനു ശേഷം മാത്രമേ കൗണ്ടിങും ഫലപ്രഖ്യാപനവും നടത്തിയിട്ടുള്ളൂ. 1962 മുതല്‍ കേരളത്തില്‍ നടന്നിട്ടുള്ള ലോക്സഭാ തിരഞ്ഞെടുപ്പുകളിലും ഇങ്ങനെ തന്നെയായിരുന്നു. 1967-ല്‍ അഖിലേന്ത്യാ തലത്തിലുള്ള വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതിനു മുന്‍പു തന്നെ കേരളത്തില്‍ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടത്തിയെന്നു മാത്രം. 1971, 1977, 1980, 1984, 1989 ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ അവസാന ഘട്ട വോട്ടെടുപ്പു ദിവസം തന്നെ വോട്ടെണ്ണല്‍ നടന്നെങ്കിലും വോട്ടെടുപ്പ് തീര്‍ന്നതിനു ശേഷം മാത്രമാണ് ഫലപ്രഖ്യാപനം നടത്തിതുടങ്ങിയത്.

പിന്നീടുള്ള ലോക്സഭാ തിരഞ്ഞെടുപ്പുകളിലെല്ലാം പോളിങ് തീര്‍ന്നതിനു ശേഷം മറ്റൊരു ദിവസമാണ് കൗണ്ടിങ് നടത്തിയിട്ടുള്ളത്. തിരുവിതാംകൂര്‍ നിയമസഭയിലേക്ക് 1948-ല്‍ നടന്ന തിരഞ്ഞെടുപ്പ് 7 ഘട്ടങ്ങളായിട്ടാണ് നടന്നത്. ഓരോ ദിവസത്തെയും പോളിങ് കഴിയുമ്പോള്‍ തന്നെ കൗണ്ടിങും ഫലപ്രഖ്യാപനവും നടത്തിയിരുന്നു. അക്കൊല്ലം നടന്ന കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിങിനു ശേഷമായിരുന്നു കൗണ്ടിങ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (3 minutes ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 minutes ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (16 minutes ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (39 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (53 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (1 hour ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (1 hour ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (1 hour ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (2 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (2 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (3 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

Malayali Vartha Recommends