12-കാരന് തലകീഴായി സിലിണ്ടറിനുള്ളിലേക്കിറങ്ങി അതിനുള്ളില്പെട്ട കുട്ടിയെ രക്ഷിച്ചു!
റഷ്യയിലെ മോസ്കോയില്‍ ഒരു പാര്‍ക്കില്‍, തറനിരപ്പില്‍ നിന്നും കുഴിയെടുത്ത് അതിനുള്ളില്‍ ഇറക്കിവച്ചിരുന്ന കുഴല്‍ രൂപത്തിലുള്ള ഒരു പാത്രത്തിനുള്ളില്‍ കുടുങ്ങിയ കൊച്ചു കുട്ടിയെ രക്ഷിച്ച 12 വയസുകാരനായ ബാലന് ആദരം.
വെള്ളം നിറച്ച ഒരു കുഴല്‍ രൂപത്തിലുള്ള പാത്രം മണ്ണിനടിയിലേക്ക് താഴ്ത്തി വച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇതിനു മുകള്‍ ഭാഗം അധികൃതര്‍ അടച്ചിരുന്നില്ല. ഇതുവഴി നടന്നുവന്ന ഒരു കുട്ടി അബദ്ധത്തില്‍ പൈപ്പിനുള്ളിലേക്ക് വീഴുകയായിരുന്നു.
സംഭവം കണ്ട് നിരവധിയാളുകള്‍ പൈപ്പിനു ചുറ്റും ഓടി കൂടിയെങ്കിലും കുട്ടിയെ രക്ഷിക്കുവാന്‍ ആര്‍ക്കും സാധിച്ചില്ല.
തുടര്‍ന്നാണ് പൈപ്പിനുള്ളിലേക്ക് ഇറങ്ങി ചെന്ന് കുട്ടിയെ രക്ഷിക്കാന്‍ സന്നദ്ധനായി ഒരു പന്ത്രണ്ട് വയസുകാരന് രംഗത്തെത്തിയത്. തുടര്‍ന്ന് ഈ ബാലന് തലകീഴായി പൈപ്പിനുള്ളിലേക്ക് ഇറങ്ങി കുട്ടിയെ രക്ഷിക്കുകയായിരുന്നു.
ഇവിടെ കൂടിയവരെല്ലാം ഈ ബാലനെ അഭിന്ദിച്ചു. സമീപം നിന്നവരിലൊരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും ഈ ബാലന് അഭിനന്ദനം അര്‍പ്പിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha