തന്നെ വഞ്ചിച്ച ഭർത്താവിന് യുവതി കൊടുത്തത് എട്ടിന്റെ പണി -നഗ്നനാക്കി കാറിന്റെ മുകളില്‍ കിടത്തി പട്ടാപ്പകല്‍ നഗരത്തിലൂടെ വണ്ടിയോടിച്ചു..പിന്നെ സംഭവിച്ചത് ....

ഭർത്താവിനെ മറ്റൊരു യുവതിയോടൊപ്പം ഹോട്ടൽ മുറിയിൽ നിന്ന് പിടിച്ച യുവതി അയാൾക്ക് വിധിച്ചത് വിചിത്രമായ ശിക്ഷയാണ്. തന്റെ എസ്‍യുവിയുടെ മുകളിൽ നഗ്നനാക്കി കിടത്തി നഗര പ്രദക്ഷിണം നടത്തി. ജൈറോ വര്‍ഗാസ് എന്ന കൊളംബിയക്കാരനാണ് ഭാര്യയുടെ വിചിത്രമായ ശിക്ഷയ്ക്ക് വിധേയനായത്
സംഭവത്തെകുറിച്ച് കൊളംബിയന്‍ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്. .
തന്റെ ഭർത്താവ് മറ്റൊരു യുവതിയുമായി ഹോട്ടൽ മുറിയിൽ അവിഹിത ബന്ധത്തിലേർപ്പെടുന്നത് ഭാര്യ കയ്യോടെ പിടികൂടിയപ്പോൾ ഇയാൾ ഭാര്യയോട് മാപ്പ് പറയുകയും ക്ഷമിക്കാൻ നിർബന്ധിക്കുകയും ചെയ്തു.
ആദ്യമൊന്നും വഴങ്ങിയില്ലെങ്കിലും തന്റെ കാറിന്റെ മുകളിൽ നഗ്നനായി കിടന്നാൽ ക്ഷമിക്കാമെന്ന ഉപാധിയാണ് ഭാര്യ വെച്ചത്. ഇത് വർഗാസ് സമ്മതിക്കുകയും ചെയ്തു. തുടർന്ന് വര്‍ഗാസ് എസ്‍യുവിയുടെ മുകളില്‍ കയറിക്കിടന്നു, മുഖം ഒരു തൂവാല കൊണ്ട് മറച്ചും പിടിച്ചു.
എന്നാല്‍ വാഹനം മുന്നോട്ടു നീങ്ങിത്തുടങ്ങിയതോടെ ഈ തൂവാല നഷ്‍ടമായി. ഇയാളുടെ ഈ നഗ്ന യാത്ര കണ്ട് തടിച്ചുകൂടിയ ജനങ്ങള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‍തു. സംഭവത്തിന്‍റെ വിവിധ തരത്തിലുള്ള നിരവധി വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും യൂടൂബിലും പ്രചരിക്കുന്നത്
സംഭവം വാര്‍ത്തയായതോടെ വര്‍ഗാസിനെതിരെ പൊതുസ്ഥലത്ത് നഗ്നത പ്രദര്‍ശിപ്പിച്ചതിന് പോലീസ് കേസുമെടുത്തു.
മാനം പോയതിനു പുറമെ കേസിന്റെ നൂലാമാലകളിലാണ് ഇപ്പോൾ ഇയാൾ.
https://www.facebook.com/Malayalivartha