മല്‍സരം നടക്കുമ്പോള്‍ ഫുട്‌ബോള്‍ ഗ്രൗണ്ടിലേക്ക് അര്‍ദ്ധ നഗ്‌നയായി മോഡല്‍ ഓടിക്കയറി! അതറിഞ്ഞ കാമുകന് അവളെക്കുറിച്ച് ഓര്‍ത്ത് അഭിമാനം!

സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് കായിക മല്‍സരങ്ങള്‍ നടക്കുമ്പോള്‍ ഗ്രൗണ്ടിലേക്ക് ഇരച്ചുകയറുന്ന ആരാധകരുണ്ട്. ഇത്തരത്തിലുള്ള പല സംഭവങ്ങള്‍ക്കും കായികലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ഇന്നലെ മാഡ്രിഡിലെ സ്റ്റേഡിയോ മെട്രോപൊളിറ്റാനോയില്‍ നടന്ന ലിവര്‍പൂള്‍- ടോട്ടനം മല്‍സരത്തിനിടയിലും അങ്ങനൊരു സംഭവമുണ്ടായി.
റഷ്യന്‍ മോഡലാണ് സ്വിം സ്യൂട്ട് ധരിച്ച് ഗ്രൗണ്ടിലേയ്ക്ക് ഓടിക്കയറിയത്. അവര്‍ ധരിച്ചിരുന്ന സ്വിം സ്യൂട്ടില്‍ വൈറ്റലി അണ്‍സെന്‍സേര്‍ഡ് എന്ന് എഴുതിയിരുന്നു. കുറച്ചു സമയത്തേക്ക് ഗ്രൗണ്ടിനെയും ഗാലറിയെയും ഞെട്ടിച്ചാണ് ഇവര്‍ ഗ്രൗണ്ട് വിട്ടത്.
കിന്‍സി വൊളാന്‍സ്‌കി എന്നാണ് ഇവരുടെ പേര്. കാമുകന്‍ ആരംഭിച്ചിരിക്കുന്ന പോണ്‍ സൈറ്റിന്റെ പ്രമോഷനായിട്ടാണ് ഗ്രൗണ്ടിലേക്ക് ഇവര്‍ ഇരച്ചു കയറിയത്. സുരക്ഷാ ജീവനക്കാര്‍ ഉടന്‍ തന്നെ ഇവരെ പുറത്താക്കി.
കിന്‍സിയുടെ കാമുകന്‍ ഇക്കാര്യം ഇന്‍സ്റ്റ്ഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. നിന്നെക്കുറിച്ച് ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നാണ് ഇയാള്‍ കുറിച്ചത്. സംഭവത്തിന്റെ ചിത്രങ്ങള്‍ വൈറലാണ്.
https://www.facebook.com/Malayalivartha