പുല്ല് കൊണ്ട് സ്‌ട്രോ നിര്‍മ്മിച്ച് വിയറ്റ്‌നാം മാതൃകയാവുന്നു

പ്ലാസ്റ്റിക്കിന് പകരം പുല്ല് കൊണ്ട് സ്‌ട്രോയുണ്ടാക്കി പരിസ്ഥിതി സൗഹാര്‍ദ്ദത്തിന് നല്ല ഉദാഹരണം നല്‍കിയിരിയ്ക്കയാണ് വിയറ്റ്‌നാം.
സ്‌ട്രോ നിര്‍മാണ കമ്പനിയായ ഓംഗ് ഹട്ട് കോയുടെ ഉടമയായ ട്രാന്‍ മിന്‍ ടിന്‍ ആണ് പുതിയ സംരംഭവുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്ലാസ്റ്റിക്കിനെതിരെ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയില്‍ നിന്നുമാണ് അദ്ദേഹത്തിന്റെ മനസില്‍ ഈ പദ്ധതി ഉരുത്തിരിഞ്ഞത്.
തെക്ക് പടിഞ്ഞാറന്‍ വിയറ്റ്‌നാമിലെ മെക്കോംഗ് ഡെല്‍റ്റയില്‍ കാണപ്പെടുന്ന പുല്ലാണ് ഈ സ്‌ട്രോ ഉപയോഗിക്കുവാന്‍ തെരഞ്ഞെടുത്തത്.
ഉണങ്ങിയ നിലയിലും പച്ചയായും വിപണിയില്‍ എത്തിക്കുന്ന ഈ പുല്ലുകളുടെ നീളം 20 സെന്റീമീറ്ററാണ്.
എയര്‍ടൈറ്റ് ബാഗിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണെങ്കില്‍ ഏകദേശം രണ്ടാഴ്ച്ചയോളം ഈ പുല്ല് ഉപയോഗിക്കാം. ഉപ്പ് വെള്ളത്തില്‍ ഇട്ട് സൂക്ഷിക്കുകയാണെങ്കില്‍ കൂടുതല്‍ കാലം ഈ പുല്ല് സംരക്ഷിക്കുവാന്‍ സാധിക്കും.
https://www.facebook.com/Malayalivartha