റോഡുവികസനത്തിനായി, താന്‍ സ്വന്തം മക്കളെപ്പോലെ നോക്കി വളര്‍ത്തിയ മരങ്ങള്‍ മുറിക്കാനാവില്ലെന്ന് വൃദ്ധ; മുഖ്യമന്ത്രി അംഗീകരിച്ചു

കര്‍ണ്ണാടകയില്‍ റോഡ് വികസനത്തിനെന്ന പേരില്‍ മരം വെട്ടി നശിപ്പിക്കുന്നതിനെതിരെ 107-കാരിയായ വൃദ്ധ രംഗത്തു വന്നു.
സാലുമരദ തിമാക്കയാണ് മരങ്ങള്‍ മുറിക്കുന്നതിനെതിരെ രംഗത്തു വന്നത്. ആവശ്യമുന്നയിച്ച് ഇവര്‍ മുഖ്യമന്ത്രി കുമാരസ്വാമിയെയും ഉപമുഖ്യമന്ത്രിയെയും കണ്ടു.
റോഡുവികസനത്തിന്റെ പേരു പറഞ്ഞ് താന്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിച്ചുമാറ്റരുതെന്നാണ് ഇവരുടെ ആവശ്യം.
അവ സ്വന്തം മക്കളെപ്പോലെയാണെന്ന് അറിയിച്ചതിനു പിന്നാലെ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് റോഡ് വികസന പദ്ധതി മുന്നോട്ടു കൊണ്ടുപോകരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു.
മരം മുറിക്കാതെ റോഡ് അലൈന്‍മെന്റ് നടത്തണമെന്നാണ് മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശം. പരിസ്ഥിതി രംഗത്ത് നിരവധി ഇടപെടലുകള്‍ നടത്തിയിട്ടുള്ളയാളാണ് സാമൂഹ്യപ്രവര്‍ത്തകയും പത്മശ്രീ ജേതാവും കൂടിയായ സാലുമരദ.
https://www.facebook.com/Malayalivartha