ഗ്വാട്ടാപെയിലെ ഒരു റോക്കിംഗ് പാറ!

വിനോദസഞ്ചാരം പ്രധാന വരുമാന മാര്‍ഗമായ ഗ്വാട്ടാപെ വടക്കെ അമേരിക്കന്‍ രാജ്യമായ കൊളംബിയയിലെ ഒരു ചെറുപട്ടണമാണ് . ഗ്വാട്ടാപെയിലുള്ള ഒരു പാറ കാണാന്‍ വര്‍ഷംതോറും ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. നിസാരക്കാരനല്ല ഈ പാറ.
656 അടിയാണ് ഈ കല്ലിന്റെ ഉയരം. ഒരു മലപോലെ ഉയര്‍ന്നുനില്‍ക്കുന്ന പാറയുടെ ഒത്തനടുവിലൂടെ മുകളറ്റം മുതല്‍ താഴെവരെ ഒരു വിള്ളലുണ്ട്. പാറകാണാനെത്തുന്നവര്‍ക്ക് മുകളില്‍ കയറാനായി ഈ വിള്ളലുകളെ ബന്ധിപ്പിച്ച് മുകളിലേക്ക് പടികള്‍ പണിതിട്ടുണ്ട്. ഈ പടികള്‍ കണ്ടാല്‍ മുറിഞ്ഞുപോയ പാറയെ തുന്നിച്ചേര്‍ത്തുവച്ചിരിക്കുന്നതുപോലെ തോന്നും.
ഗ്വാട്ടാപെയുമായി അതിര്‍ത്തി പങ്കിടുന്ന എല്‍പെനോള്‍ എന്ന ഗ്രാമത്തോട് ചേര്‍ന്നാണ് ഈ പാറ സ്ഥിതി ചെയ്യുന്നത്. മുമ്പ് ഈ രണ്ടുപ്രദേശങ്ങളും തമ്മില്‍ ഈ പാറയുടെ ഉടമസ്ഥതയെച്ചൊല്ലി തര്‍ക്കങ്ങള്‍ പതിവായിരുന്നു. തര്‍ക്കം അവസാനിപ്പിക്കാനും ഇത് തങ്ങളുടെ പാറയാണെന്ന് സ്ഥാപിക്കാനുമായി ഗ്വാട്ടാപെക്കാര്‍ പാറയില്‍ തങ്ങളുടെ നഗരത്തിന്റെ പേരെഴുതാന്‍ തീരുമാനിച്ചു.
ഗ്വാട്ടാപെയില്‍ എവിടെനിന്ന് നോക്കിയാലും കാണാവുന്ന അത്ര വലുപ്പത്തിലാണ് അവര്‍ പേരെഴുത്ത് തുടങ്ങിയത്. G എന്ന അക്ഷരമെഴുതിയതിനുശേഷം U എഴുതാന്‍ തുടങ്ങിയപ്പോഴേക്കും എല്‍ പെനോള്‍ നിവാസികള്‍ പ്രതിഷേധവുമായി എത്തി. അതോടെ ഗുട്ടാപെക്കാര്‍ പേരെഴുതാനുള്ള ശ്രമം അവസാനിപ്പിച്ചു. എഴുതിയ അക്ഷരങ്ങള്‍ ഇന്നും ഈ പാറയില്‍ കാണാം.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ പ്രദേശത്തു താമസിച്ചിരുന്ന തഹാമി വംശത്തില്‍പ്പെടുന്ന ആളുകള്‍ ഈ പാറയെ ആരാധിച്ചിരുന്നത്രെ.
സമുദ്രനിരപ്പില്‍നിന്ന് 7005 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പാറയുടെ മുകളിലെത്തണമെങ്കില്‍ 649 പടികള്‍ കയറണം. ഇടയ്ക്ക് കന്യകാമറിയത്തിന്റെ പേരിലുള്ള ഒരു ചാപ്പല്‍ ഉണ്ട്. മുകളിലെത്തിയാല്‍ കിലോമീറ്ററുകള്‍ പരന്നു കിടക്കുന്ന മനോഹരമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha