ചെരിഞ്ഞ കുട്ടിയാനയുടെ ജഡം കളയാതെ കൂടെക്കൊണ്ടു നടക്കുന്ന കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യം

ചെരിഞ്ഞ ആനക്കുട്ടിയെ തുമ്പിക്കൈയില്‍ വാരിയെടുത്ത് ആനക്കൂട്ടം നടന്ന് പോകുന്നതിന്റെ വേദനയുണര്‍ത്തുന്ന ദൃശ്യങ്ങള്‍ കണ്ണ് നനയിക്കുന്നു. വളരെയധികം ദുഖത്തോടെയാണ് ആനക്കൂട്ടം റോഡ് മുറിച്ചു കടന്ന് കാട്ടിലേക്ക് വരിവരിയായി നടന്നു പോകുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്.
ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീന്‍ കസ്വാനാണ് ഈ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ കൂടി പങ്കുവച്ചത്. ചെരിഞ്ഞ ആനക്കുട്ടിയെ തുമ്പിക്കൈയില്‍ വാരിയെടുത്ത ഒരു കാട്ടാന റോഡ് മുറിച്ച് ആദ്യം നടന്നു പോയി. അതിനു ശേഷം ആനക്കുട്ടിയെ നിലത്തിട്ടു.
കൂട്ടത്തിലുള്ള മറ്റ് ആനകള്‍ എത്തിയപ്പോള്‍ മറ്റൊരാന ഈ ആനക്കുട്ടിയെ നിലത്തുനിന്നും വീണ്ടും കോരിയെടുത്ത് കാട്ടിലേക്ക് നടന്നു പോകുകയായിരുന്നു. കുറച്ച് അകലെ മാറി ഈ രംഗവും കണ്ട് ജനക്കൂട്ടം നില്‍ക്കുന്നുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ദൃശ്യം ലക്ഷക്കണക്കിനാളുകളാണ് ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞത്.
https://www.facebook.com/Malayalivartha