യുവാവ് മദ്യ ലഹരിയില്‍ താക്കോല്‍ വിഴുങ്ങി
കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിയ ആളുടെ വയറ്റില്‍ നിന്നും വീടിന്റെ താക്കോല്‍ കണ്ടെത്തടുത്തു.
ചൈനയിലെ ഗുവാംഗ്ഡോംഗ് പ്രവശ്യയില്‍ താമസിക്കുന്ന 26-വയസുകാരനായ യുവാവാണ് വീടിന്റെ കാണാതായ താക്കോല്‍ തന്റെ തന്നെ വയറ്റില്‍ നിന്നും കണ്ടെത്തിയത്.
സംഭവ ദിവസം ഇദ്ദേഹം തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരുന്നു. അതിനു ശേഷം വീട്ടിലെത്തിയ ഇയാളുടെ പക്കല്‍ വീടിന്റെ താക്കോല്‍ ഇല്ലായിരുന്നു.
മദ്യലഹരിയിലായിരുന്നതിനാല്‍ താക്കോല്‍ കണ്ടെത്താന്‍ ശ്രമിക്കാതെ ഇയാള്‍ മറ്റൊരാളുടെ സഹായത്തോടെ വീടിനുള്ളില്‍ കയറിയതിനു ശേഷം പോയി കിടന്നുറങ്ങി.
പിറ്റേ ദിവസം മദ്യ ലഹരി പോയപ്പോള്‍ ഇദ്ദേഹത്തിന് കടുത്ത നെഞ്ചു വേദന അനുഭവപ്പെട്ടു. ഉടന്‍ തന്നെ ഇദ്ദേഹം ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോകുകയും ചെയ്തു. തുടര്‍ന്ന് ഇദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ അമ്പരന്നു പോയി. കാരണം എക്സ്റേ നോക്കിയപ്പോള്‍ അദ്ദേഹത്തിന്റെ ശരീരത്തിനുള്ളില്‍ കണ്ടത് ഒരു താക്കോലായിരുന്നു.
ഡോക്ടര്‍മാര്‍ ഇതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ വീടിന്റെ താക്കോല്‍ കാണാതെ പോയിരുന്നുവെന്നും എന്നാല്‍ അത് എങ്ങനെ ശരീരത്തിനുള്ളിലെത്തിയതെന്ന് അറിയാതെ അദ്ദേഹം കുഴങ്ങി.
തുടര്‍ന്ന് ദീര്‍ഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് ഡോക്ടര്‍മാര്‍ക്ക് ഈ താക്കോല്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നും പുറത്തെടുക്കുവാന്‍ സാധിച്ചത്.
താക്കോല്‍ വിഴുങ്ങിയത് ഓര്‍ക്കുന്നില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. എന്തായാലും ചൈനീസ് മാധ്യമങ്ങളില്‍ നിരവധി ചര്‍ച്ചകള്‍ക്ക് ഈ സംഭവം വഴിവച്ചു.
https://www.facebook.com/Malayalivartha