ഗായികയുടെ വളര്‍ത്തുനായ ഒടുവില്‍ കരടിയായി!
മലേഷ്യയില്‍ നിന്നുള്ള ഗായികയായ സരിത് സോഫിയ യാസിന് തെരുവില്‍ നിന്നും ഒരു നായയെ എടുത്ത് വളര്‍ത്തി. രണ്ട് ആഴ്ചകള്‍ക്കു മുമ്പാണ് സംഭവം.
ഒറ്റനോട്ടത്തില്‍ നായയെന്ന് തോന്നിയതിനെ തുടര്‍ന്ന് ഇവര്‍ ഇതിന്റെ ആരോഗ്യാവസ്ഥയില്‍ സങ്കടം തോന്നി തന്റെ അപ്പാര്‍ട്ട്മെന്റിലേക്ക് കൂട്ടിക്കൊണ്ട് വന്ന് വളര്‍ത്തുവാന്‍ തീരുമാനിക്കുകയായിരുന്നു.
വളരെ അവശനിലയിലായിരുന്നു ഈ മൃഗം. ഭക്ഷണവും മരുന്നും നല്‍കിയതിനെ തുടര്‍ന്ന് അതിന് പൂര്‍ണ ആരോഗ്യം തിരികെ ലഭിച്ചു.
എന്നാല്‍ കുറച്ചു നാള് കഴിഞ്ഞപ്പോള്‍ ഈ യുവതി താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിന്റെ മുറിയിലെ ജനാലയിലൂടെ തല പുറത്തേക്കിട്ട് കരടി കരയുന്നതിന്റെ ദൃശ്യങ്ങള്‍ സമീപവാസികള്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു.
ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് സംഭവം ശ്രദ്ധയില്‍പ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞപ്പോഴാണ് ഇത്രയും നാള് താന്‍ വളര്‍ത്തിയത് കരടിയാണെന്ന് യുവതിക്കും പിടികിട്ടിയത്.
തനിക്ക് അബദ്ധം പറ്റിയതാണെന്ന് യുവതി പറഞ്ഞെങ്കിലും വിശ്വസിക്കുവാന്‍ അധികൃതര്‍ തയാറായില്ല.
https://www.facebook.com/Malayalivartha