മന്ത്രിമാരുടെ മുഖത്ത് പൂച്ച ചെവിയും മീശയുമായി മന്ത്രിസഭാ തീരുമാനങ്ങള്‍ ഫേസ്ബുക്ക് ലൈവില്‍
ഫേസ്ബുക്ക് ലൈവിലൂടെ മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിക്കുന്നതിനിടെ അബദ്ധത്തില്‍ കാറ്റ് ഫില്‍റ്ററില്‍ തട്ടി മന്ത്രിയുടെ മുഖത്ത് മീശയും ചെവിയും.
പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യ സര്ക്കാരിന്റെഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് അബദ്ധം സംഭവിച്ചത്.
മന്ത്രിസഭാ തീരുമാനങ്ങള്‍ ലൈവ് നല്‍കുന്നതിനിടെ ഫേസ്ബുക്ക് പേജ് അഡ്മിന്റെ കൈ അറിയാതെ തട്ടി സംസാരിച്ചുകൊണ്ടിരുന്നവരുടെ മുഖത്ത് പൂച്ച ചെവിയും മീശയും പ്രത്യക്ഷപ്പെടുകയായിരുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ പരിഹരിച്ചുവെങ്കിലും ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
https://www.facebook.com/Malayalivartha