നീല ഷര്‍ട്ട് മാത്രം ധരിക്കുന്ന എറണാകുളം ജില്ലാ കളക്ടര്‍ അതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി
ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുന്നതിനായി വരികയാണെങ്കിലും സ്വകാര്യ ചടങ്ങുകള്‍ക്ക് എത്തുകയാണെങ്കിലും എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ളയുടെ ഷര്‍ട്ടിന്റെ നിറം നീല തന്നെയായിരിക്കും.
ഇത് അടുത്തിടെയൊന്നും തുടങ്ങിയ രീതിയല്ല. അദ്ദേഹത്തെ സ്ഥിരമായി കാണുന്നവരില്‍ ഏറെ കൗതുകം ഉണര്‍ത്തുന്ന കാര്യമാണ് ഈ നീലപ്രേമം.
നേരിട്ടാരും ഇതുവരെ ചോദിച്ചില്ലെങ്കിലും ഒളിഞ്ഞും തെളിഞ്ഞും പലയിടത്തുനിന്നും ഈ ചോദ്യം ഉയര്‍ന്നുകൊണ്ടേയിരുന്നു. ഒടുവിലിതാ, അദ്ദേഹം ആ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്.
നീലനിറത്തോടുള്ള ഈ പ്രേമം അങ്ങനെ പെട്ടെന്ന് പൊട്ടിമുളച്ചതൊന്നുമല്ല.... സ്കൂള്‍ പഠനം കഴിഞ്ഞ് പുറത്തിറങ്ങിയതു മുതല്‍ അണിയേണ്ടി വന്ന യൂണിഫോമുകളെല്ലാം നീല നിറത്തിലുള്ളതായിരുന്നു. എഞ്ചിനീയറിങിന് എത്തിയപ്പോഴും നീലയ്ക്ക് മാറ്റമില്ല, പഠനം കഴിഞ്ഞ് കണ്‍സള്‍ട്ടന്‍സിയില്‍ എത്തിയപ്പോഴും അതിന് ശേഷം ഐബിഎമ്മില്‍ എത്തുമ്പോഴും യൂണിഫോമിന്റെ നിറത്തില്‍ മാറ്റമില്ല.
അങ്ങനെ, ഏറെക്കാലം ശരീരത്തിന്റെ ഭാഗമായി മാറിയ നീല നിറത്തോട് തോന്നിയ കൗതുകത്തെ തുടര്‍ന്നാണത്രേ നീലയെ ജീവിതത്തിന്റെ ഭാഗമാക്കിയത്.
https://www.facebook.com/Malayalivartha