ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ വീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു
ഒഡീഷയിലെ ജര്‍സുഗുദ സ്റ്റേഷനില്‍ വച്ച് ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച ഒരു ചെറുപ്പക്കാരന് സംഭവിച്ചതെന്തെന്ന് കാണുന്നവര്‍ക്കെല്ലാം അത്ഭുതമുണ്ടാക്കുന്നു.ചൊവ്വാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. രാജേഷ്
സ്റ്റേഷനില്‍ നിര്‍ത്തിയ ട്രെയിനില്‍നിന്ന് ചായ വാങ്ങാനാണ് രാജേഷ് തല്‍വാര്‍ എന്ന യുവാവ് പുറത്തിറങ്ങിയത്. ചായക്കപ്പുമായി രാജേഷ് തിരികെ എത്തുമ്പോഴേയ്ക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരുന്നു. ഓടിത്തുടങ്ങിയ ട്രെയിനിലേയ്ക്ക് ഒറ്റക്കൈയ്യാല്‍ തൂങ്ങിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പടിയില്‍നിന്നു തെന്നി പ്ലാറ്റ്ഫോമിലേക്കു വീഴുകയാണുണ്ടായത്. കുറച്ചുദൂരം നിരങ്ങി നീങ്ങി.
കണ്ടുനിന്നവര്‍ ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും രാജേഷ് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് തെന്നിനീങ്ങി. പിന്നീട് രാജേഷിനെ കാണാതായി. ആളുകള്‍ ബഹളം വച്ചതോടെ ട്രെയിന്‍ നിര്‍ത്തി. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി പരിശോധിച്ചപ്പോള്‍ പരുക്കുകളോടെ രാജേഷിനെ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അതേ ട്രെയിനില്‍ തന്നെ രാജേഷ് യാത്ര തുടര്‍ന്നു.
https://www.facebook.com/Malayalivartha