അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡില്‍ യുവതിയ്ക്ക് അപകടം
മെക്സിക്കോയില്‍, ഒരു അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡില്‍ നിന്നും യുവതി താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സംഭവത്തിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
മുകളിലേക്ക് പൊങ്ങുന്ന റൈഡിലെ സീറ്റില്‍ നിന്നും ഇവര്‍ തെന്നിപ്പോകുകയായിരുന്നു. നിലത്തേക്ക് അടിച്ചുവീഴുന്നതായി കാണാം.
റൈഡില്‍, ആളുകള്‍ ഇരിക്കുന്ന കുട്ട പോലുള്ള ഒരു പെട്ടകം കറങ്ങി 90 ഡിഗ്രിയില്‍ മുകളിലെത്തുമ്പോള്‍ ആ പെട്ടകം തലകീഴാകും. അത് വീണ്ടും കറങ്ങി താഴെ എത്തുമ്പോള്‍ തുടക്കത്തിലെ പോലെ ആളുകളുടെ 'തലകീഴായ' സ്ഥിതി മാറി നേരെയാകും.
ഈ റൈഡിന്റെ താഴ്ഭാഗത്തെ പ്രതലത്തിലാണ് ഇവര്‍ വീണത്. റൈഡ് കറങ്ങി താഴെ എത്തുമ്പോള്‍ ഇത് അവരെ ഇടിക്കുന്നുമുണ്ട്.
ഇത് കണ്ട് അമ്പരന്ന പാര്‍ക്ക് അറ്റന്‍ഡര്‍മാര്‍ റൈഡിന്റെ വേഗത കുറയ്ക്കാന്‍ നോക്കുന്നതും വിഡിയോയില്‍ കാണാം.
ഗുരുതര വീഴ്ചയില്‍ യുവതിക്ക് പരിക്കുണ്ടോ എന്ന് വിഡിയോയില്‍ നിന്ന് വ്യക്തമല്ല. എന്നാലും താഴത്തെ റൈഡ് നിലയ്ക്കുമ്പോള്‍ ഇവര്‍ എഴുന്നേറ്റ് നില്‍ക്കുന്നത് കാണാം.
https://www.facebook.com/Malayalivartha