വെള്ളപ്പൊക്കത്തില്‍ നിന്നും രണ്ട് കുട്ടികളെ യുവാവ് രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍
ചൈനയിലെ ഡജിഷാനില് അതിശക്തമായ വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയ രണ്ട് കുട്ടികളെ ഒരാള്‍ അതിസാഹസികമായി രക്ഷപെടുത്തുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
അതിശക്തമായി മഴ പെയ്തതിനെ തുടര്‍ന്ന് നദിയിലെ വെള്ളം കരകവിഞ്ഞ് നഗരത്തിലെ പ്രധാനറോഡിലേക്കെല്ലാം കയറുകയായിരുന്നു.
ഈ വെള്ളത്തില്‍ വീണാണ് രണ്ട് കുട്ടികള്‍ ഒഴുകി പോയത്. കുട്ടികളുടെ കരച്ചില് കേട്ട് വെള്ളത്തിലേക്ക് ചാടിയിറങ്ങിയ ഒരാള്‍ സ്വന്തം ജീവന്‍പണയം വച്ച് ഇരുവരെയും രക്ഷിച്ചു.
ഇദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് രണ്ട് കുട്ടികള്‍ക്കും ജീവാപായം ഉണ്ടാകാത്തത്.
സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുകയാണ്. നിരവധിയാളുകളാണ് കുട്ടികളുടെ ജീവന് രക്ഷിച്ചയാളെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha