ഒരു പട്ടിക്കുഞ്ഞും കോഴിക്കുഞ്ഞുങ്ങളും സോഷ്യല്‍ ലോകം കീഴടക്കുന്നു!
ഒരു പട്ടിക്കുഞ്ഞിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് 57,000-ത്തിലധികം പേര് ഷെയര്‍ ചെയ്തു കഴിഞ്ഞു.
ചൈനയിലെ പീപ്പിള്‍സ് ഡെയിലി പങ്കുവച്ച ഹൃദ്യമായ ഈ വിഡിയോയില്‍ മൂന്ന് കോഴിക്കുഞ്ഞുങ്ങളുമായി ഒരു കുഞ്ഞ് പട്ടിക്കുട്ടി കളിക്കുന്നതിന്റെ ദൃശ്യങ്ങളാണുള്ളത്.
ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് പേരാണ് ഇപ്പോള്‍ ഇത് കണ്ടു കഴിഞ്ഞിരിക്കുന്നത്.
വെള്ള നിറത്തിലുള്ള പട്ടിക്കുട്ടി മൂന്ന് മഞ്ഞ നിറത്തിലുള്ള കോഴിക്കുഞ്ഞുങ്ങളെ ഓടിക്കുന്നതും കൈയ്യില്‍ കിട്ടുമ്പോഴും അതിനെ വേദനിപ്പിക്കാതെ കടിച്ചെടുക്കുന്നതുമൊക്കെയാണ് ദൃശ്യങ്ങളിലുള്ളത്.
അവസാനം ഒരു കോഴിക്കുഞ്ഞിനെ ആ കുഞ്ഞന്‍ പട്ടി വാരിപ്പുണരുന്നുന്നുമുണ്ട്.
മനുഷ്യര്ക്കില്ലാത്ത സഹജീവി സ്നേഹം എന്നാണ് പലരും വിഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. 57,000 ഷെയറുകളാണ് ട്വിറ്ററില്‍ മാത്രം ലഭിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha