വിരമിക്കുന്ന പ്രധാനാധ്യാപകനെ കണ്ണീരോടെ യാത്ര അയയ്ക്കുന്ന വിദ്യാര്‍ഥികള്‍!
അധ്യാപന ജീവിതത്തില്‍ നിന്നും വിരമിച്ച് സ്കൂളില്‍ നിന്നും യാത്രയാവുന്ന പ്രധാനാധ്യാപകന് വിദ്യാര്‍ഥികള്‍ നല്കിയ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയുടെ രംഗങ്ങള്‍ വൈറലാകുന്നു.
മിസോറാമിലെ ഐസ്വാളില് നിന്നുള്ള ലാല്‍റാം മാവ്യ എന്ന അധ്യാപകന്റെ ദൃശ്യങ്ങളാണ് വൈറലായത്. ഒരു അധ്യാപകനെന്നതിലുപരി ഐസ്വാളിലെ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സുഹൃത്തും രക്ഷിതാവും വഴികാട്ടിയുമെല്ലാമായിരുന്നു അദ്ദേഹം.
32 വര്‍ഷം അധ്യാപകനായി സേവനമനുഷ്ഠിച്ച ലാല്‍റാം കഴിഞ്ഞ 11 വര്‍ഷങ്ങളായി ഈ സര്‍ക്കാര്‍ സ്കൂളില്‍ പ്രധാനാധ്യാപകനായി ജോലി ചെയ്യുകയായിരുന്നു.
കണക്കും കെമിസ്ട്രിയുമാണ് അദ്ദേഹം പഠിപ്പിച്ചിരുന്നത്. അവസാന ദിനം യാത്ര പറഞ്ഞിറങ്ങുന്ന അദ്ദേഹത്തിനു ചുറ്റും കൂടിയിരുന്ന കുട്ടികള്‍ വിങ്ങിപ്പൊട്ടിക്കരയുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
https://www.facebook.com/Malayalivartha