തീറ്റതേടി പോയ ദേശാടനക്കിളി തിരികെ എത്തിയപ്പോള്‍ ചേക്കേറാനുള്ള ചില്ല നഷ്ടമായി! പത്തനംതിട്ട കളക്ടറേറ്റിലെ മരം മുറിച്ചു മാറ്റി!
പത്തനംതിട്ട ജില്ലയിലെ ഭരണസിരാകേന്ദ്രത്തിലെത്തുന്നവര്ക്ക് രസകരമായ കാഴ്ച സമ്മാനിക്കുമായിരുന്നു ഒരു അമ്മക്കിളിക്കൂട്. എന്നാല്‍ മനുഷ്യന്റെ ആര്‍ഭാട ജീവിതത്തിന് ആ മരം ഒരു തടസമായപ്പോള്‍ നാളെയുടെ വിരുന്നുകാര്‍ക്ക് ഇനി ചേക്കേറാന്‍ പുതിയ ചില്ല തേടേണ്ട സ്ഥിതിയായി.
വാഹനങ്ങള്‍, പത്തനംതിട്ട കളക്ടറേറ്റിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും പാര്‍ക്ക് ചെയ്യുന്നതിനും തടസമായി നിന്നത് കൂറ്റന്‍ വാകമരമായിരുന്നു. അതിിന്റെ ചില്ലകള്‍ മുറിച്ചു നീക്കി.
മരത്തിന്റെ ശിഖരങ്ങള്‍ വെട്ടിമാറ്റുന്നതിനിടെ ദേശാടപക്ഷികളുടെ കൂട് താഴെ വീണ് കുഞ്ഞുങ്ങള്‍ ചതഞ്ഞ് അരഞ്ഞു. ചിലതാകട്ടെ അമ്മക്കിളിക്കായി മുറവിളി കൂട്ടിക്കൊണ്ടേയിരുന്നു. അമ്മക്കിളി തിരികെ എത്തിയപ്പോള്‍ കണ്ടത് നിലത്ത് വിണുകിടക്കുന്ന തന്റെ കുഞ്ഞുങ്ങളെയാണ്.
എല്ലാം തകര്‍ന്നത് കണ്ട് ചിലച്ച് കരഞ്ഞു നടന്ന അമ്മക്കിളിയുടെ കരച്ചില് കാഴ്ചക്കാര്‍ക്കും വേദനയായി. ഈ മരത്തില്‍ ദേശാടനകിളികള്‍ കൂടുകൂട്ടി കുഞ്ഞുങ്ങളെ വിരിയിച്ച് സീസണ് കഴിയുമ്പോള്‍ തിരികെ നാട്ടിലേക്ക് പോകുന്നത് കാലങ്ങളായി പതിവ് കാഴ്ചയായിരുന്നു.
https://www.facebook.com/Malayalivartha