ആനയുടെ അടിയിലൂടെ നൂഴ്ന്ന് കടക്കുന്ന ആചാരം ചെയ്യാന്‍ ശ്രമിച്ച ഭക്തയ്ക്ക് കിട്ടിയത് എട്ടിന്റെ പണി!
ആനയുടെ ശരീരത്തിന് അടിയിലൂടെ കടക്കുന്നത് ചിലയിടങ്ങളില്‍ ഒരു ആചാരമാണ്.
അത്തരത്തിലുള്ള ഒരു ആചാരം പിന്തുടരാന് ശ്രമിച്ച ഒരു വീട്ടമ്മയ്ക്ക് കിട്ടിയ എട്ടിന്റെ പണിയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഗുജറാത്തിലാണ് സംഭവം.
ജീവനുള്ള ആനയ്ക്കു പകരം ആനയുടെ ഒരു ചെറിയ പ്രതിമയുടെ അടിയിലൂടെയാണ് ഇവര്‍ കടന്നു പോകുവാന്‍ ശ്രമിച്ചത്. എന്നാല്‍ പ്രതിമയുടെ ഉയരം കുറവായതിനാല്‍ ഈ സ്ത്രീ അതിന്റെ ഇടയില്‍ കുടുങ്ങി പോകുകയായിരുന്നു.
ഒരു വിധത്തിലും അനങ്ങുവാന്‍ സാധിക്കാതെ കിടന്ന ഇവരെ സമീപത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഏറെ പണിപ്പെട്ട് വലിച്ച് മറുവശത്തെത്തിക്കുകയായിരുന്നു.
ഈ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുകയാണ്. രസകരമായ പ്രതികരണവുമായി നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടിണ്ട്.
https://www.facebook.com/Malayalivartha