ചുരം ഇറങ്ങി വരവേ ബ്രേക്ക് പോയ ബസ് അപകടത്തില്‍പെടാതെ രക്ഷപ്പെട്ടതിന്റെ ദൃശ്യങ്ങള്‍
ഇന്തോനീഷ്യ വെസ്റ്റ് സുമാത്രയില്‍ പഡാങ്ങില്‍ ഒരു ബസ് വലിയ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ കാണുന്നവരില്‍ ഞെട്ടല്‍ ഉളവാക്കുന്നു.
ചുരമിറങ്ങി വന്ന ബസിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. റോഡിന്റെ ഒരുവശത്ത് കൊക്ക, ഒരു സുരക്ഷാമതില്‍ കെട്ടിയിട്ടുണ്ടെന്നു മാത്രം. റോഡിന്റെ മറുവശത്ത് ഒരു ടാങ്കര്‍ ലോറി നില്‍ക്കുന്നുമുണ്ട്.
സുരക്ഷാ മതിലില്‍ ചെന്നിടിച്ച വാഹനം കൊക്കയിലേയ്ക്ക് വീഴാതെ ദിശ മാറി എതിരെ വന്ന ടാങ്കര്‍ലോറിയില്‍ ഇടിച്ചാണ് നിന്നത്. സുരക്ഷാമതിലിന്റെ ബലം കൊണ്ടു മാത്രമാണ് വാഹനം കൊക്കയില്‍ പോകാതെ രക്ഷപ്പെട്ടത്. അപകട വിഡിയോ ആരെയും ഭയപ്പെടുത്തും.
അമിത വേഗമാണോ അതോ ബ്രേക്ക് നഷ്ടപ്പെട്ടതാണോ അപകടകാരണം എന്നു വ്യക്തമല്ല. വേഗത്തില്‍ ചുരമിറങ്ങി വരുന്ന ബസില്‍ നിന്ന് ഒരു യാത്രികന് ചാടി രക്ഷപ്പെടുന്നതും വിഡിയോയിലുണ്ട്.
എന്തൊക്കെയായാലും ഒരു നിമിഷത്തിന്റെ വ്യത്യാസത്തിലാണ് വന്‍ അപകടം ഒഴിവായത്. കൂടാതെ സുരക്ഷാമതില്‍ ഇല്ലായിരുന്നെങ്കില്‍ ഇതാവുമായിരുന്നില്ല അവസ്ഥ എന്നും പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
https://www.facebook.com/Malayalivartha