വീടിന്റെ പോര്‍ച്ചില്‍ കിടന്ന കാര്‍ തനിയെ സ്റ്റാര്‍ട്ടായി മുന്നോട്ട് ഓടി; പൊല്ലാപ്പിലായി വീട്ടുകാര്‍

എറണാകുളം ഉണിച്ചിറയില്‍ വീടിന്റെ പോര്‍ച്ചില്‍ കിടന്ന കാര്‍ തനിയെ സ്റ്റാര്‍ട്ടായി മുന്നോട്ടു നീങ്ങിയത് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അമ്പരപ്പ് സമ്മാനിച്ചു.
വീടിന്റെ ഗേറ്റ് ഇടിച്ചു തുറന്ന ശേഷം റോഡിലൂടെ മുന്നോട്ടുനീങ്ങിയ കാര്‍ സമീപത്തെ കാനയുടെ സ്ലാബില്‍ ഇടിച്ചു നില്‍ക്കയായിരുന്നു. ഇന്നലെ പുലര്‍ച്ചെ 4-നാണ് സംഭവം.
കാര്‍ സ്റ്റാര്‍ട്ടാകുന്നതിന്റെയും ഗേറ്റിലിടിക്കുന്നതിന്റെയും ശബ്ദം കേട്ടു വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും കാര്‍ റോഡ് കുറുകെ കടന്നു സ്ലാബില്‍ ഇടിച്ചു കഴിഞ്ഞിരുന്നു.
കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. വാഹനത്തിരക്കേറിയ ഇടപ്പള്ളി- പുക്കാട്ടുപടി റോഡാണ് കാര്‍ സ്വയം കുറുകെ കടന്നതെന്നോര്‍ക്കുമ്പോള്‍ നാട്ടുകാര്‍ക്ക് അമ്പരപ്പ് മാറുന്നില്ല.
പുലര്‍ച്ചെയായതിനാല്‍ റോഡില്‍ കാല്‍നട യാത്രക്കാരോ വാഹനങ്ങളോ ഇല്ലാതിരുന്നത് വന്‍ അപകടമൊഴിവാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് സ്റ്റാര്‍ട്ടാകാന്‍ കാരണമെന്നാണ് അനുമാനം.
ഹാന്‍ഡ് ബ്രേക്ക് ഇട്ടിരുന്നെങ്കിലും ഫലപ്രദമായില്ല. മോഷ്ടാക്കാള്‍ സ്റ്റാര്‍ട്ടാക്കിയതാണെന്ന് സംശയിച്ചാണു വീട്ടുകാര്‍ ഓടി പുറത്തിറങ്ങിയത്.
https://www.facebook.com/Malayalivartha