Widgets Magazine
28
Aug / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു 'ഫോണില്ലാ' സെല്‍ഫിയും ഷെബിയും പിന്നെ സീമ ടീച്ചറും!

19 JULY 2019 04:32 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

വിദ്യാര്‍ഥികള്‍ക്കൊപ്പം കൈത്താങ്ങായി നില്‍ക്കുന്ന അധ്യാപകര്‍ വിരളമാകുന്ന ഇക്കാലത്ത് മാതൃകയാകുകയാണ് സീമ ടീച്ചര്‍. ഷെബി എന്ന ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയുടെ 'കൈ സെല്‍ഫിക്ക്' കൂട്ടുനിന്ന ഒരു അധ്യാപികയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ചിത്രത്തിന്റെ പിന്നിലെ കഥ അസ്ലാം എന്ന ഫോട്ടോഗ്രാഫര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ:

 ഉദ്ദേശം രണ്ടു വര്‍ഷം മുമ്പ് ഒരു യാത്രയയപ്പ് ചടങ്ങുമായി ബന്ധപ്പെട്ട് വളളത്തോള്‍ AUP School ല്‍ എത്തിയതായിരുന്നു... അതിനിടയിലാണ് 'ഷെബി'യെക്കാണുന്നത്. അവന് എന്റെ കയ്യിലുള്ള Canon ക്യാമറ കണ്ടപ്പോള്‍ ഒരു കൗതുകം... അവന്‍ ക്യാമറ ഒന്ന് വിശദമായിപ്പരിശോധിച്ചു... 

അതു കണ്ട 'സീമ ടീച്ചര്‍' ചോദിച്ചു ഷെബി ' സെല്‍ഫി' എടുക്കുന്നത് കണ്ടിട്ടുണ്ടോ എന്ന്... കേള്‍ക്കേണ്ടതാമസം അവന്റെ ഇടത്തേ കൈവിരലുകള്‍ മൊബൈല്‍ ഫോണായി മാറി... എന്നിട്ട് സീമ ടീച്ചറെ സെല്‍ഫിയിലേക്ക് ക്ഷണിച്ചു.... ഒന്നു രണ്ടു നിമിഷങ്ങള്‍ മാത്രം നീണ്ടു നിന്ന ആ 'പോസ് ' എങ്ങനെയോ ക്യാമറക്കുള്ളിലാക്കാന്‍ എനിക്കു കഴിഞ്ഞു... Laptop repair ഉമായി ബന്ധപ്പെട്ട് Hard discലേക്ക് മാറ്റപ്പെട്ട ചിത്രം പിന്നെ മറവിയുടെ മാറാല മൂടി.... ഈയടുത്ത ദിവസം Hard disc പരിശോധിക്കുന്നതിനിടയിലാണ് ഈ സുന്ദര നിമിഷം വീണ്ടും ശ്രദ്ധയിലെത്തിയത്.

വിദ്യാഭ്യാസത്തില്‍ അധ്യാപനമെന്നത്, നിരവധിയായ പ്രവര്‍ത്തന ബാഹുല്യം കൊണ്ട് ശരിക്കും ഒരഭ്യാസമായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് 'Differently abled Child' എന്നു വിളിക്കപ്പെടുന്ന കുട്ടികളെക്കൂടി 'കൂടെ'ക്കൂട്ടുന്ന വിദ്യാഭ്യാസ രംഗം ശരിക്കും അഭിനന്ദനാര്‍ഹമായിത്തീരുന്നു...

'ഷെബി' യുടെ സെല്‍ഫി എടുപ്പിനേക്കാള്‍ എനിക്ക് കൗതുകവും, ആദരവും, സ്‌നേഹവും തോന്നിയത് സീമ ടീച്ചറുടെ attitude നോടാണ്... ഷെബിയുടെ നിഷ്‌കളങ്ക മനസ്സിനെ തൃപ്തിപ്പെടുത്താനായി അവന്റെ ക്ഷണം സ്വീകരിച്ച് നിമിഷ നേരം കൊണ്ട് അവന്റെ മൊബൈല്‍ ഫ്രെയിമിലേക്ക് തികച്ചും സ്വഭാവികമായ Expression മായി ചേര്‍ന്നു നിന്ന സീമ ടീച്ചര്‍ക്കല്ലേ കയ്യടി കൊടുക്കേണ്ടത്... ! ഇതു തന്നെയല്ലേ ഇത്തരം കുട്ടികളോട് ചേര്‍ന്നു നിന്നു കൊണ്ടുള്ള 'Adaptation (അനുരൂപീകരണം )'....!

അവരുടെ സന്തോഷത്തോടൊപ്പം, സങ്കടത്തോടൊപ്പം, കളി ചിരികളോടും, കുറുമ്പുകളോടും, കുറവുകളോടുമെല്ലാമൊപ്പം ചേര്‍ന്നു നിന്ന് .... അവരെ ' കൂടെ 'നിര്‍ത്തി, ഞങ്ങളുണ്ട് 'കൂടെ ' എന്നു ഹൃദയം കൊണ്ടു പറയുന്ന അധ്യാപകര്‍ അവര്‍ക്കു നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്.... അധ്യാപകരുടെ ചേര്‍ത്തു നിര്‍ത്തലില്‍, തലോടലില്‍, അഭിനന്ദന വചസ്സുകളില്‍ അവരനുഭവിക്കുന്ന സുരക്ഷിതത്വവും അംഗീകാരവും, മറ്റുള്ളവരോടൊപ്പം നെഞ്ചുവിരിച്ചു തലയുയര്‍ത്തി നില്‍ക്കാന്‍ അവരെ പ്രാപ്തരാക്കും തീര്‍ച്ച...

'സീമ ടീച്ചര്‍മാര്‍ക്ക് ' ഭാവുകങ്ങള്‍, അഭിനന്ദനങ്ങള്‍...!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി  (5 minutes ago)

താമരശേരി ചുരത്തിലെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു  (20 minutes ago)

അമേരിക്കയിലെ സ്‌കൂളില്‍ വീണ്ടും വെടിവയ്പ്  (30 minutes ago)

സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വൈദികന്റെ 11 ലക്ഷം തട്ടിയ പ്രതിയെ പോലീസ് പിടികൂടി  (1 hour ago)

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് ആരോപണം  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു  (1 hour ago)

ഇന്ന് മുതല്‍ ഇന്ത്യയ്ക്ക് മേല്‍ അമേരിക്കയുടെ 50% തീരുവ പ്രാബല്യത്തില്‍ വന്നു  (2 hours ago)

താമരശ്ശേരി ചുരത്തില്‍ വീണ്ടും മണ്ണിടിച്ചില്‍  (4 hours ago)

108 ആംബുലന്‍സ് പദ്ധതിയില്‍ 250 കോടിയുടെ കമ്മിഷന്‍ തട്ടിപ്പ് നടന്നതായി രമേശ് ചെന്നിത്തല  (4 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കേസ്  (4 hours ago)

ആ ഒരൊറ്റ വാക്ക് വാക്ക് മാത്രം മതിയായിരുന്നു സിനിമയുടെ ഭാഗമാകാന്‍  (5 hours ago)

“ബോംബല്ല, ഓലപ്പടക്കം; വി ഡി സതീശൻ വിഡ്ഢി സതീശൻ ആകരുതെന്ന് സന്ദീപ് വാചസ്പതി  (5 hours ago)

കൊല്ലപ്പെട്ട ഹേമചന്ദ്രന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി  (6 hours ago)

വേലൂരിയെ നീക്കം ചെയ്തത് കൊണ്ട് പ്രശ്നങ്ങൾ അവസാനിക്കുന്നില്ല: ക്രമക്കേടുകളിൽ വിജിലൻസിൻ്റെയും നിയമസഭാ സമിതിയുടെയും അന്വേഷണം വേണം - രമേശ് ചെന്നിത്തല  (6 hours ago)

ആര്യനാട്ട് പഞ്ചായത്ത് മെമ്പറെ സിപിഎം അപമാനിച്ച് കൊലപ്പെടുത്തിയത്. ഇത് ക്രൂരമായ രാഷ്ട്രീയ കൊലപാതകം - രമേശ് ചെന്നിത്തല  (7 hours ago)

Malayali Vartha Recommends