കൊറിയര്‍ വിലാസത്തില്‍, വീടിനടയാളമായി ശീമക്കൊന്ന!
തങ്ങള്‍ക്ക് ഡെലിവറി ചെയ്യാനായി കിട്ടിയ ഒരു പാഴ്സലിന്റെ മേല്‍വിലാസം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കണമെന്ന് കൊറിയറുകാര്ക്കു തോന്നി. അവരുടെ തോന്നല്‍ തെറ്റിയില്ല. എല്ലാവരുടേയും കൗതുകം ആ പാഴ്സല്‍ പിടിച്ചുപറ്റി. എന്തായാലും സംഗതി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഓടിത്തളരുകയാണ്!
എല്ലാവരുടേയും ശ്രദ്ധനേടിയ ആ മേല്‍വിലാസം എന്തായിരുന്നെന്നോ? നെടുങ്കണ്ടത്തെ വിലാസത്തിലേയ്ക്കുള്ള ആ കവറില്‍ ലാന്‍ഡ് മാര്‍ക്കായി രേഖപ്പെടുത്തിയിരുന്നത് 'വേലിക്കരുകില്‍ ഒരു ശീമക്കൊന്ന നില്‍പ്പുണ്ട്' എന്നായിരുന്നു.
അന്തരിച്ച നടന് കലാഭവന്‍ മണിയുടെ ഏറെ പ്രചാരം നേടിയ ഗാനങ്ങളിലൊന്നില്‍ ഇത്തരത്തില്‍ വീടിന് അടയാളമായി ശീമക്കൊന്നയുണ്ട് എന്ന്
പരാമര്‍ശിക്കുന്നുണ്ട്. ഈ പാഴ്സലിലെ ലാന്‍ഡ് മാര്‍ക്ക് പരാമര്‍ശം കാണുന്ന ഏവരുടേയും ഓര്‍മ്മയിലേക്ക് ആ ഗാനം പെട്ടെന്ന് വരുകയും ചെയ്യും. അക്കാര്യം അറിയാവുന്നത് കൊണ്ടുതന്നെയാണ് ഡെലിവറിബോയ് അത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതും.
https://www.facebook.com/Malayalivartha