Widgets Magazine
10
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതുവരെ ആരും കണ്ടിട്ടില്ലാത്ത ഫീനിക്‌സ് പക്ഷിയെ അടുത്തിടെ ഇംഗ്ലണ്ടില്‍ കണ്ടിരുന്നു... പക്ഷേ പിന്നീട്...!

29 JULY 2019 03:43 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

നോക്കിക്കോ, അവനൊരു ഫീനിക്‌സ് പക്ഷിയെപ്പോലെ തിരികെ വരും എന്ന്, വലിയ പരാജയങ്ങളില്‍പ്പെട്ടവരെ എഴുതിത്തള്ളാന്‍ ശ്രമിക്കുന്നവരെ മറ്റുചിലര്‍ ഓര്‍മ്മിപ്പിക്കാറുണ്ട്.

അതെന്താണീ ഫീനിക്‌സ് പക്ഷിക്കിത്ര പ്രത്യേകത എന്നറിയാമോ? വാസ്തവത്തില്‍ ഫീനിക്‌സ് എന്നൊരു പക്ഷി ലോകത്തില്ല. ഗ്രീക്ക് പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന ഒരു പക്ഷിയാണത്. പലതരം നിറങ്ങളില്‍ (പ്രധാനമായും പര്‍പ്പിള്‍) കുളിച്ചു നില്‍ക്കുന്ന ഏറെ ഭംഗിയുള്ള പക്ഷിയാണ് ഫീനിക്‌സ്. പുരാണങ്ങള്‍ പ്രകാരം ഏകദേശം 500 വര്‍ഷം വരെ ഒരു പക്ഷിക്കു ജീവിക്കാനാകും. പിന്നീട് അത് സ്വയം ഒരു ചിതയൊരുക്കും. സുഗന്ധമുള്ള പലതരം മരങ്ങളുടെ ശാഖകള്‍ കൊണ്ടാണു ചിത തീര്‍ക്കുക. അതില്‍ സൂര്യപ്രകാശം ഉപയോഗപ്പെടുത്തി കത്തിത്തീരുമെങ്കിലും തൊട്ടുപിന്നാലെ ചാരത്തില്‍ നിന്ന് പുതിയ ഫീനിക്‌സ് പക്ഷി ഉയിര്‍ത്തെഴുന്നേല്‍ക്കുമത്രേ. അങ്ങനെ ആര്‍ക്കും തോല്‍പിക്കാനോ കൊല്ലാനോ ആകാത്ത പക്ഷിയായിട്ടാണ് ഫീനിക്‌സിനെ ലോകം കാണുന്നത്.

്അതുകൊണ്ടാണ് വന്‍പരാജയത്തില്‍ നിന്നു വന്‍വിജയത്തോടെ തിരികെ വരുന്നവരെയും ലോകം ഫീനിക്‌സ് പക്ഷികളോടുപമിക്കുന്നത്. അടുത്തിടെ ഒരു 'ഫീനിക്‌സ്' പക്ഷിയെ ഇംഗ്ലണ്ടില്‍ കണ്ടെത്തിയത് പരിസ്ഥിതി പ്രേമികള്‍ക്കിടയില്‍ വന്‍ വാര്‍ത്തയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ബക്കിങ്ങാംഷയറിലെ ഒരു കൂട്ടം ആളുകള്‍ ഹൈവേയ്ക്കു സമീപം ഈ പക്ഷിയെ കണ്ടെത്തിയത്. ദേഹമെല്ലാം നല്ല ഉഗ്രന്‍ മഞ്ഞയും ഓറഞ്ചും കലര്‍ന്ന നിറമായിരുന്നു. പറക്കാന്‍ സാധിക്കാതെ അവശനിലയിലും. ഇതിനെ കണ്ടെത്തിയവര്‍ ഒട്ടും സമയം കളയാതെ സമീപത്തെ ആനിമല്‍ റെസ്‌ക്യൂ സെന്ററിലേക്കെത്തിച്ചു.

'ഞങ്ങള്‍ക്ക് ഒരു ഓറഞ്ച് പക്ഷിയെ കിട്ടിയിട്ടുണ്ട്, അതിനെ രക്ഷിക്കണം' എന്നായിരുന്നു സെന്ററിലേക്കു വന്ന ഫോണ്‍ സന്ദേശം. ഇതുകേട്ട അവിടെയുള്ളവരും അന്തംവിട്ടു പോയി- ഓറഞ്ചു നിറമുള്ള പക്ഷിയോ?! എന്തായാലും ടിഗ്ഗിവിംഗിള്‍സ് വൈല്‍ഡ്ലൈഫ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ വിശദമായി പക്ഷിയെ പരിശോധിച്ചു. രൂക്ഷഗന്ധം വരുന്നുണ്ടായിരുന്നു അതിന്റെ ശരീരത്തില്‍ നിന്ന്. പരിശോധനയില്‍ ഒരു കാര്യം ഉറപ്പായി. ഓറഞ്ച് നിറത്തിലുള്ള പക്ഷിയൊന്നുമല്ല അത്. ഏതോ കറിപ്പാത്രത്തിലേക്കു വീണതാണ്. മസാലകള്‍ ധാരാളമുള്ള കറിയായതിനാലാകണം ആ നിറം ലഭിച്ചത്. കറിയുടെ പശിമ കാരണം ചിറകൊട്ടി പറക്കാനും സാധിച്ചില്ല. എന്തായാലും വെള്ളത്തിലേക്കിറക്കി പക്ഷിയെ വൃത്തിയായൊന്നു കുളിപ്പിച്ചെടുത്തു. അപ്പോഴതാ നല്ല തൂവെള്ള മഞ്ഞിന്റെ നിറം. പക്ഷിയാകട്ടെ ഫീനിക്‌സൊന്നുമായിരുന്നില്ല, ഇംഗ്ലണ്ടില്‍ പലയിടത്തും കാണാറുള്ള തരം ഒരു കടല്‍പ്പക്ഷി (Sea Gull).

ആശുപത്രിയിലെ ചികിത്സയില്‍ ഈ ആണ്‍പക്ഷി ഭേദപ്പെട്ടു വരികയാണ്. പക്ഷേ ഇപ്പോഴും പറക്കാറായിട്ടില്ല. അധികം വൈകാതെ തന്നെ ഇതിനെ തുറന്നുവിടുമെന്നും അധികൃതര്‍ ഫെയ്‌സ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. പക്ഷിക്ക് ഒരു പേരും ഇട്ടിട്ടുണ്ട്‌വിന്നി.

അതിനു പിന്നിലുമുണ്ട് രസകരമായൊരു കഥ. ബ്രിട്ടനിലെ പല റസ്റ്ററന്റുകളിലെയും ഹിറ്റ് കറികളിലൊന്നാണ് വിന്താലു. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കറിയുമാണത്. ഉത്തരേന്ത്യക്കാരാണ് പ്രധാനമായും വിന്താലുവിന്റെ ആരാധകരെങ്കിലും കേരളത്തിലെ ബീഫ് വിന്താലു പോലുള്ള കറികളും പ്രശസ്തമാണ്. വിദേശത്ത് നിറമല്‍പം കൂട്ടിയാണു വിന്താലു തയാറാക്കാറുള്ളത്. മഞ്ഞ നിറത്തിലുള്ള ഈ കറി പക്ഷിയുടെ ദേഹത്തു വീണതാകാമെന്നാണ് ആശുപത്രി അധികൃതര്‍ കരുതുന്നത്-അതിനാല്‍ത്തന്നെ വിന്താലുവില്‍ നിന്ന് വിന്നിയെന്നൊരു പേരുമിട്ടു പക്ഷിക്ക്. പക്ഷേ എവിടെവച്ചാണ് ഇതു കറിയിലേക്ക് വീണതെന്നു മാത്രം ഇപ്പോഴും ആര്‍ക്കും അറിയില്ല!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമിയില്‍ പഴം പച്ചക്കറി കൃഷി നടത്താനുള്ള പദ്ധതിയുമായി സഹകരണ വകുപ്പ്  (5 minutes ago)

ടേക്ക് ഓഫിന് തൊട്ടുമുൻപ് Emergency exit വലിച്ച് തുറന്നു..! കാബിനിൽ പുക വിമാനത്തിന്റെ എൻജിൻ തകർന്നു,മുൻഭാഗം ഇളകി  (20 minutes ago)

ജഗ്ദീപ് ധൻകറെ കാണ്മാനില്ല. രാജിവെച്ച ഉപരാഷ്ട്രപതി രാജ്യം വിട്ടു..?!! അമിത് ഷാ നേരിട്ടിറങ്ങും  (27 minutes ago)

മൂന്നാം മെട്രോ പാതയുടെ ഉദ്ഘാടനം  (51 minutes ago)

യോഗ്യത നേടുന്നതിന് അനുവദിച്ചിരുന്ന രണ്ടുവര്‍ഷ സമയപരിധി ഒരുവര്‍ഷം കൂടി നീട്ടി...  (1 hour ago)

മൂകാംബിക ദര്‍ശനം കഴിഞ്ഞ് മടങ്ങവേ അപകടം.....  (1 hour ago)

ബസ് പൂര്‍ണമായും കത്തി നശിച്ചു...  (1 hour ago)

ചികിത്സയിലായിരുന്ന കുട്ടി മരിച്ചു  (1 hour ago)

ഒളിവില്‍ പോയ സഹോദരനെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ്  (1 hour ago)

ഭര്‍ത്താവ് സതീഷ് പിടിയില്‍..  (2 hours ago)

വലിയ ചുടുകാടിന്റെ പാതാളം തോണ്ടി,ജഡങ്ങൾ പുറത്തേക്ക് ധര്‍മ്മസ്ഥലയിലെ വില്ലനെ തൂക്കി 100 സ്ത്രീ അസ്ഥികൂടങ്ങൾ..!?  (2 hours ago)

ലക്ഷ്യം വരുമാന വര്‍ദ്ധനവ്..... ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കായി ബെവ്‌കോ  (2 hours ago)

ഭവന നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം ഇന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി...  (2 hours ago)

ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ പ്രോസസ്സിങ് സിസ്റ്റം വഴി മാത്രമേ ....  (2 hours ago)

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത....  (3 hours ago)

Malayali Vartha Recommends