ദാഹജലത്തിന്റെ വിലയറിയുന്ന ഈ കുരങ്ങനെ കണ്ടുപഠിക്കണം!

1977-ലെ യു.എന്‍ വാട്ടര്‍ കോണ്‍ഫറന്‍സില്‍ കുടിവെള്ളം എല്ലാവരുടെയും അവകാശമാണെന്ന് അംഗീകരിച്ചതാണെങ്കിലും ലോകത്തെ വലിയൊരു വിഭാഗത്തിനും ഇന്നും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നില്ലെന്നത് യഥാര്‍ത്ഥ്യമാണ്. ജലലഭ്യത ഉറപ്പാക്കാന്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങളിലൊന്ന് വെള്ളത്തിന്റെ സംരക്ഷണമാണ്. എന്നാല്‍ അത് എത്രപേര്‍ കാര്യമായി എടുക്കുന്നുണ്ടെന്ന് ഇനിയും വ്യക്തമല്ല. പക്ഷേ, കുടിവെള്ളത്തിന്റെ വിലയറിയാവുന്ന ഒരു കുരങ്ങന്റെ പ്രവൃത്തിയാണ് ഇവിടെ ചര്‍ച്ചയാകുന്നത്.
ടാപ്പ് തുറന്ന് വെള്ളം കുടിക്കുന്ന കുരങ്ങനാണ് താരം. ദാഹം മാറ്റിയ ശേഷം ടാപ്പ് പഴയപോലെ അടച്ചുവച്ചിട്ടാണ് അവന്‍ പോകുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ ദൃശ്യം ഏറെ ചിന്തനീയമാണ്.
ടിക്ടോക്കിലാണ് ഈ വീഡിയോ ആദ്യം വന്നതെങ്കിലും പിന്നീട് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ.വൈ.എസ് ഖുറേഷി ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് ചര്‍ച്ചയാകുന്നത്. 'മനുഷ്യര്‍ക്കുള്ള് എത്ര നല്ല സന്ദേശം!'എന്ന അടിക്കുറിപ്പോടെയാണ് 11 സെക്കന്റ് ദൈര്‍ഘ്യമുള്ള പോസ്റ്റ്.
ഇതിനകം അഞ്ചു ലക്ഷത്തിലേറെ പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. ജലം സംരക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാതൃക എന്നാണ് മിക്കവരും ഇതിനോട് പ്രതികരിക്കുന്നത്.
https://www.facebook.com/Malayalivartha


























