49-കാരി വളര്‍ത്തുനായയെ വിവാഹം ചെയ്തു, തകര്‍ന്നത് ഇരുന്നൂറോളം പ്രണയബന്ധങ്ങള്‍!

നിരവധി പ്രണയബന്ധങ്ങളില്‍ ഒന്നുപോലും വിജയിക്കാതിരുന്നതില്‍ മനംമടുത്ത ഇംഗ്ലണ്ട്കാരിയായ മോഡല്‍ എലിസബത്ത് ഹോഡ്
വളര്‍ത്തു നായയെ വിവാഹം കഴിച്ചു. വളര്‍ത്തു നായ ലോഗനെ തന്റെ ജീവിത പങ്കാളിയായി സ്വീകരിച്ച ഇംഗ്ലണ്ട്കാരിയായ എലിസബത്ത് ഹോഡ് സ്വിംസ്യൂട്ട് മോഡല്‍ ആയിരുന്നു.
49കാരിയായ ഇവര്‍ക്ക് 200-ല്‍ അധികം പ്രണയബന്ധങ്ങളുണ്ടായിരുന്നു. എന്നാല്‍ അതില്‍ ഒന്നുപോലും വിജയിച്ചില്ല. 25-കാരനായ മകന്‍ ഇവര്‍ക്കുണ്ട്. ഒരു വര്‍ഷം മുമ്പ് വീട്ടിലേക്ക് കൂട്ടികൊണ്ടു വന്ന ഗോള്‍ഡന്‍ റിട്രൈവര്‍ ഇനത്തില്‍പ്പെട്ട നായയെയാണ് എലിസബത്ത് വിവാഹം ചെയ്തത്.
നേരത്തെ ഒപ്പമുണ്ടായിരുന്ന നായ ചത്തതിനെ തുടര്‍ന്ന് താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ലോഗന്‍ ജീവിതത്തില്‍ വന്നതു മുതല്‍ താന്‍ സന്തോഷവതിയാണെന്നും എലിസബത്ത് പറയുന്നു. അവതാരകയായ ആലിസണ്‍ ഹാമഡണാണ് ഏറെ വ്യത്യസ്തമായ ഈ വിവാഹ ചടങ്ങിന് നേതൃത്വം നല്‍കിയത്.
വിവാഹത്തിന് സമ്മതമാണമോയെന്ന ആലിസണിന്റെ ചോദ്യത്തിന് എലിസബത്ത് സമ്മതം മൂളി. ഈ ചോദ്യത്തോട് ലോഗന്‍ നിശബ്ദനായി നില്‍ക്കുകയായിരുന്നു. മൗനം സമ്മതമായി സ്വീകരിക്കുന്നുവെന്ന് പറഞ്ഞ് മുമ്പോട്ടുള്ള ചടങ്ങുകള്‍ തുടര്‍ന്നു. ഫോര്‍മുല വണ്‍ കാറോട്ടക്കാരന്‍ ജയിംസ് ഹണ്ടും ഗോള്‍ഫര്‍ സെവേ ബാലസ്റ്റീറോസും ഉള്‍പ്പടെയുള്ളവരും എലിസബത്ത് പ്രണയത്തിലായിരുന്നു. എന്നാല്‍ ഇതെല്ലാം പരാജയപ്പെട്ടു. ലോഗനോളം വിശ്വാസ്യതയുള്ള ഒരു കാമുകനെ തനിക്ക് ലഭിക്കില്ലെന്നാണ് എലിസബത്തിന്റെ അഭിപ്രായം.
https://www.facebook.com/Malayalivartha