പയ്യന്നൂരില്‍ തട്ടിപ്പിനിറങ്ങിയവരെ തദ്ദേശവാസികള്‍ താക്കീത് നല്കി ഓടിച്ചു!
പയ്യന്നൂര്‍ കോ-ഓപ്പറേറ്റീവ് സ്റ്റോറിന് എതിര്‍വശത്തായി പാറ്റയുടേയും കൊതുകിന്റേയും പേരിലുള്ള ഒരു പുതിയ തട്ടിപ്പ് അരങ്ങേറി. കുറച്ചു ദിവസമായി രണ്ടുപേരടങ്ങുന്ന സംഘം അനൗണ്‍സ്മെന്റുമായി നാട്ടിലിറങ്ങി.
അവര്‍ വില്‍പ്പന നടത്തുന്ന ഒരു ഉപകരണത്തെ കുറിച്ചാണ് അനൗണ്‍സ്മെന്റ്. ഈ ഉപകരണം കറന്റില് കുത്തിവെച്ചാല്‍ രണ്ടായിരം സ്ക്വയര്‍ ഫീറ്റിനുള്ളില്‍ എലി, പല്ലി, പാറ്റ, ചിലന്തി, കൊതുക് എന്നിവയുണ്ടാകില്ല എന്നാണ് അനൗണ്‍സ്മെന്റ്. മൂന്ന് ദിവസം കഴിഞ്ഞാലെ ഇതിന്റെ ഫലം കണ്ടുതുടങ്ങൂവെന്നും ഇയാളുടെ വിശദീകരണവുമുണ്ട്.
ആളുകള്‍ കൂടുന്നതോടെ ഒരാളെത്തി, ഞാനിന്നലെ ഒരെണ്ണം വാങ്ങി നല്ല സാധനമാ, എനിക്ക് ഒന്നുകൂടി വേണം, പെങ്ങളുടെ വീട്ടിലേക്കാ എന്ന് പറഞ്ഞ് പൈസ കൊടുത്ത് ഒരെണ്ണം വാങ്ങുന്നു.
കൂടിനില്‍ക്കുന്നവരോട് ഉപകരണത്തേക്കുറിച്ച് ഇയാള്‍ നല്ല അഭിപ്രായം പറയുന്നതോടെ ശങ്കിച്ച് നിന്നവരെല്ലാം നൂറ് രൂപ കൊടുത്ത് വാങ്ങാന്‍ തുടങ്ങും. വീട്ടില്‍കൊണ്ടുപോയി കറന്റില് കുത്തി മൂന്ന് ദിവസം കഴിയുമ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടെന്ന് എല്ലാവര്ക്കും മനസിലാവുന്നത്.
പെങ്ങളുടെ വീട്ടിലേക്കെന്ന് പറഞ്ഞ് സ്ഥിരമായി ഇത് വാങ്ങുന്നവന് വില്പനയിലെ കണ്ണിയാണെന്ന് സമീപത്തെ മറ്റു വ്യാപാരികള്‍ക്ക് ബോധ്യമായതോടെ ഇനി മേലാല്‍ ഇവിടെ കണ്ടുപോകരുതെന്ന് താക്കീത് നല്‍കിയിരിക്കുകയാണ് വ്യാപാരികള്‍.
https://www.facebook.com/Malayalivartha