കരകവിഞ്ഞൊഴുകിയ പുഴ, വഴി മറച്ചപ്പോള് ആംബുലന്‍സിന് വഴികാട്ടിയത് ഒരു കൊച്ചുമിടുക്കന്!
കര്‍ണാടകയിലെ ദേവദുര്‍ഗ യാഡ്ഗിര്‍ റോഡിലെ പാലത്തില്‍ കുടുങ്ങിയ ആംബുലന്‍സ് ഡ്രൈവര്‍ക്ക് കൊച്ചു ബാലന് വഴികാട്ടിയായി.
കൃഷ്ണ നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് ഈ മേഖല മുഴുവന്‍ വെള്ളത്തിന് അടിയിലായിരുന്നു. അവിടെ എത്തിയ ഒരു ആംബുലന്‍സിന് പാലത്തിലൂടെ പോകേണ്ടതുണ്ടായിരുന്നു.എന്നാല്‍ വെള്ളം കാരണം വഴി തിരിച്ചറിയാനാവാതെ ഡ്രൈവര്‍ ബുദ്ധിമുട്ടി.
പെട്ടെന്ന് അവിടെ എത്തിയ ഒരു കുട്ടി ആംബുലന്‍സിനെ വഴി കാണിക്കുവാന്‍ വെള്ളത്തിലൂടെ മുന്നോട്ട് നീങ്ങുകയായിരുന്നു. വെള്ളത്തിന്റെ ശക്തിയായ ഒഴുക്കില്‍ കുട്ടി നിരവധി തവണ വീണുവെങ്കിലും വീണ്ടും എഴുന്നേറ്റ് മുന്നോട്ട് നീങ്ങുകയായിരുന്നു.
കരയുടെ മറുവശം എത്തിയപ്പോള്‍ മറ്റൊരാളാണ് ഈ കുട്ടിയെ പിടിച്ചു കയറ്റിയത്. സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി മാറുകയാണ്.
https://www.facebook.com/Malayalivartha