സുരക്ഷയുടെ കരങ്ങള്‍ വിട്ടുപോകാന്‍ മടിച്ച്... ദുരിതാശ്വാസ ക്യാംപിലെ ഹൃദ്യദൃശ്യം
അതിജീവിക്കാന്‍ കരുത്ത് പകരുന്ന ഒട്ടേറെ കാഴ്ചകള്‍ ദിവസങ്ങളായി കേരളത്തിന് മുന്നിലെത്തുകയാണ്. നൗഷാദും തിരുവനന്തപുരം മേയറും അവിടുത്തെ ജനങ്ങളും ഒക്കെ ഒപ്പമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുമ്പോള്‍ മലയാളിക്ക് പകര്‍ന്നു കിട്ടുന്നത് പുതിയ ഊര്‍ജമാണ്.
ഇതിനൊപ്പം ഹൃദ്യമായ ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് കേരള പൊലീസ്. 'കുഞ്ഞിന് എന്ത് കാക്കി.. അതു നക്ഷത്രങ്ങള്‍ തിളങ്ങുന്ന കാക്കി..' സുരക്ഷയുടെ കരങ്ങളില്‍ അവള് ചേര്‍ത്തുപിടിച്ചിരിക്കുകയാണ്.
ദുരിതാശ്വാസക്യാംപില്‍ നിന്നുള്ള വിഡിയോയാണിത്. പൊലീസ് ഉദ്യോഗസ്ഥന്റെ കയ്യില്‍ നിന്നും അമ്മയുടെ അടുത്തേക്ക് പോകാന്‍ പോലും കുഞ്ഞ് തയാറാവുന്നില്ല. 'സുരക്ഷയുടെ കരങ്ങളായ്, കേരളാ പൊലീസ് എന്ന തലവാചകത്തോടെയാണ് വിഡിയോ പൊലീസ് പങ്കുവച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha