സ്‌കൂള്‍ കണ്ടുപിടിച്ചയാളോടുള്ള അടങ്ങാത്ത പക തീര്‍ക്കാന്‍ അവസരം കാത്ത് ഒരു കുഞ്ഞിപ്പെണ്ണ്!

'സ്‌കൂളില്‍ പോകല്‍' എത്ര മിനക്കെട്ട പണിയാണെന്ന കാര്യം എണ്ണിപ്പറഞ്ഞ് പരിഭവമറിയിക്കുന്ന കുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. രാവിലെ ആറ് മണിക്ക് ഉറക്കമുണരുന്നത് മുതല്‍ സ്‌കൂളിലേക്കുള്ള ഓട്ടപ്പാച്ചില്‍ വരെ കുട്ടി പറയുന്നുണ്ട്. വിദ്യാഭ്യാസ സമ്പ്രദായം കണ്ടുപിടിച്ചവരോടുള്ള രോക്ഷ പ്രകടനമാണ് വിഡിയോയില്‍ കാണാനാകുക. അരുണ്‍ ബോത്റ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
എല്ലാ ദിവസവും സ്‌കൂളില്‍ പോകുന്നത് കൊണ്ട് താന്‍ എത്രത്തോളം മടുത്തു എന്നും ഒരു മാസത്തേയ്ക്ക് തനിക്ക് സ്വാതന്ത്ര്യം വേണമെന്നുമാണ് കുട്ടി വിഡിയോയില്‍ പറയുന്നത്.
സ്‌കൂള്‍ കണ്ടുപിടിച്ചയാളോടുള്ള അടങ്ങാത്ത ദേഷ്യമാണ് വിഡിയോയില്‍. ആ ആളെ തന്റെ കയ്യില്‍ കിട്ടിയാല്‍ വെള്ളം കോരിയൊഴിക്കുമെന്നും കുട്ടി പറയുന്നു. ദൈവം എന്താണ് വിദ്യാഭ്യാസത്തെ കുറച്ചു കൂടി രസകരമാക്കാതിരുന്നത് എന്ന ചോദിക്കുന്ന കുട്ടി അങ്ങനെയായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ആസ്വദിക്കാമായിരുന്നുവെന്നും പറയുന്നു.
ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം ഉണ്ടാകണമെങ്കില്‍ മോദിജിയെ ഒരു പ്രാവശ്യം തോല്‍പ്പിച്ചാലേ പറ്റൂ എന്നും കുട്ടിയ്ക്കറിയാം!
'രാവിലെ എഴുന്നേല്‍ക്കണം, പല്ലുതേയ്ക്കണം പിന്നെ പെട്ടെന്നു തന്നെ ഒരു ഗ്ലാസ് പാല് കുടിക്കണം, അപ്പോഴേക്കും പറയും, അതാ സ്‌കൂള്‍ബസ് എത്തി, പെട്ടെന്ന് ഇറങ്ങ്, ഓടിച്ചെല്ല്..! ഇങ്ങനൊക്കെ ഉറക്കം കളഞ്ഞും കഴിച്ച പാതി കഴിക്കാത്ത പാതി സ്‌കൂളിലെത്തിയാല്‍ അവിടങ്ങ് സുഖമാണോ... എത്ര വിഷയങ്ങളാ പഠിക്കാനുള്ളത്, മാത്‌സ്, സയന്‍സ്, ഇ വി എസ്സ്, പിന്നെ പോരാഞ്ഞിട്ട് ഗൂജറാത്തിയും...! ' എന്നിങ്ങനെ തന്റെ പ്രശ്നങ്ങള്‍ കുട്ടി വിശദീകരിക്കുന്നുണ്ട്. കുട്ടി വിഡിയോയില്‍ പറയുന്ന വാക്കുകളെ പിന്തുണയ്ക്കുന്ന കമന്റുകളാണ് ട്വീറ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുട്ടി പറഞ്ഞതെല്ലാം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്നാണ് റീട്വീറ്റിലെ വാക്കുകള്‍.
https://www.facebook.com/Malayalivartha