Widgets Magazine
01
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും അവസരം ശമ്പളം 65000 വരെ!! ഉടന്‍ അപേക്ഷിക്കൂ...


വിദേശത്ത് ജീവിക്കുന്ന മലയാളികൾ വരെ നാട്ടിലെത്തിയാൽ കേരളത്തിലെ റോഡുകൾ കണ്ട് അത്ഭുതപ്പെടുന്നു: ന്യൂയോർക്കിൽ നിന്നെത്തിയ കുട്ടി കേരളത്തിലെ റോഡുകൾ കണ്ട് ഞെട്ടിയ കഥ പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ: ഖത്തറിൽ തള്ളോട് തള്ള്...


5 ലക്ഷം കുടുംബങ്ങളുടെ കഞ്ഞികുടി മുട്ടിക്കുന്നു: ചെറിയാൻ ഫിലിപ്പ്


ഉണ്ണികൃഷ്ണൻ പോറ്റിയെ പോലുള്ള തട്ടിപ്പുകാർ ഇനി ഉണ്ടാകരുത്: ശബരിമല മേൽശാന്തിമാർക്ക് നേരിട്ട് സഹായികളെ നൽകാനുള്ള നീക്കവുമായി തിരുവിതാംകൂർ ദേവസ്വം ബാേർഡ്: തന്നെ അറസ്റ്റ് ചെയ്യും മുമ്പ്, മുകളിലുള്ള മറ്റുപ്രതികളെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് മുരാരി ബാബു...


'മോന്ത' നാശം വിതച്ച് തെലങ്കാന;ചുഴലിക്കാറ്റിനെ തുടർന്ന് മൂന്ന് പേർ മരിച്ചു..മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു..

സുവര്‍ണ്ണക്ഷേത്രത്തിലെ ഭീമന്‍ അടുക്കള

27 MARCH 2020 02:01 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

ലോകമെങ്ങുമുള്ള സിക്കുമതക്കാരുടെ പ്രഥമ ആരാധനാലയങ്ങളില്‍ ഒന്നായ സുവര്‍ണ്ണക്ഷേത്രത്തെക്കുറിച്ച് അറിയാത്തവരായി രാജ്യത്ത് ആരും തന്നെ ഉണ്ടാവില്ല. 

ദിനം പ്രതി ഏകദേശം ഒരു ലക്ഷത്തോളം ആളുകള്‍ എത്തുന്ന സുവര്‍ണ്ണക്ഷേത്രത്തില്‍ സന്ദര്‍ശകര്‍ക്കായി സൗജന്യമായി ഭക്ഷണം ഒരുക്കുന്ന അടുക്കളയുമുണ്ട്. ഇങ്ങനെ വരുന്നവര്‍ക്കെല്ലാം സൗജന്യമായി ഭക്ഷണം നല്‍കുന്നതിനെയാണ് സിക്കുകാര്‍ 'ലംഗാര്‍' എന്ന് വിളിക്കുന്നത്. അങ്ങനെ, തേടിയെത്തുന്നവരുടെ ആത്മാവിനും ശരീരത്തിനും ഒരേപോലെ നിറവേകുന്ന ഇടമാകുന്നു സുവര്‍ണ്ണക്ഷേത്രം.

എല്ലാവര്‍ക്കും വേണ്ടിയുള്ള ഭക്ഷണം എന്നാണ് ലംഗാര്‍ എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്. സുവര്‍ണ്ണക്ഷേത്രത്തിലെ ലംഗാറില്‍ ഒരു ദിവസം ഒരു ലക്ഷത്തോളം ആളുകളെ ഊട്ടുന്നു എന്നാണു കണക്ക്. ആഘോഷ അവസരങ്ങളിലും ആഴ്ച്ചാവസാനങ്ങളിലും ഇത് ഇരട്ടിയാകും. ആളുകള്‍ എത്ര കൂടിയാലും ഭക്ഷണത്തിനു ക്ഷാമം ഒരിക്കലും ഉണ്ടാവില്ല. നാനാതുറകളില്‍ നിന്നും എത്തുന്ന പല തരത്തില്‍പ്പെട്ട ആളുകള്‍ വലുപ്പച്ചെറുപ്പങ്ങളില്ലാതെ ഒരേ ഭക്ഷണം കഴിക്കുന്ന മനോഹരമായ ഒരു സങ്കല്പം എന്ന് പറയാം. വിശന്നു പൊരിയുന്ന ആര്‍ക്കു വേണമെങ്കിലും ഗുരുദ്വാരയിലേക്ക് കയറി വരാം. ഇവിടുത്തെ വോളണ്ടിയര്‍മാര്‍ വിളമ്പിത്തരുന്ന ഭക്ഷണം കഴിച്ചു വയറു നിറച്ച് തിരിച്ചു പോകാം.

പ്രതിഫലേച്ഛയില്ലാതെ ജോലി ചെയ്യുന്ന വോളണ്ടിയര്‍മാരാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. പച്ചക്കറി അരിയുക, പാചകം ചെയ്യുക, വിളമ്പുക, വൃത്തിയാക്കുക തുടങ്ങിയ വിവിധ ജോലികള്‍ ചെയ്തു കൊണ്ട് ശരാശരി 450 വോളണ്ടിയര്‍മാര്‍ ഇവിടെ ജോലി ചെയ്യുന്നു. എല്ലാത്തരത്തില്‍പ്പെട്ട ആളുകള്‍ക്കും കഴിക്കാനായി വെജിറ്റേറിയന്‍ ഭക്ഷണമാണ് ഇവിടെ വിളമ്പുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസികളും സന്ദര്‍ശകരുമെല്ലാം ഇവിടത്തെ ലംഗാര്‍ നടത്തിപ്പിനായി സംഭാവന നല്‍കുന്നു. സിക്കുകാരുടെ ആത്മീയ ഗുരുവായ ഗുരു നാനാക്ക് ദേവ് ആണ് ലംഗാര്‍ എന്ന ആശയത്തിന് പിന്നില്‍.

ഓരോ ദിവസവും 7,000 കിലോഗ്രാം ഗോതമ്പ് മാവ്, 1,300 കിലോഗ്രാം പരിപ്പ്, 1,200 കിലോഗ്രാം അരി, 500 കിലോ വെണ്ണ എന്നിവ ഉപയോഗിച്ചാണ് ഭക്ഷണം ഉണ്ടാക്കുന്നത്. ഭക്ഷണം പാകം ചെയ്യാനാവട്ടെ, പ്രതിദിനം 100 എല്‍പിജി സിലിണ്ടറുകളും 500 കിലോ വിറകും വേണം.

ഭക്ഷണം ഉണ്ടാക്കി എങ്ങനെയെങ്കിലും വിളമ്പുകയല്ല, അതീവ വൃത്തിയോടെ തന്നെയാണ് ഇത് കൈകാര്യം ചെയ്യുന്നത്. ഉപയോഗിച്ച പാത്രങ്ങള്‍ മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകള്‍ മൂന്ന് തവണ കഴുകി വൃത്തിയാക്കുന്നുവെന്ന് ഉറപ്പാക്കുന്നു. ആയിരക്കണക്കിന് സ്റ്റീല്‍ പ്ലേറ്റുകളും പാത്രങ്ങളും സ്പൂണുകളുമാണ് ഇങ്ങനെ ദിവസവും കഴുകുന്നത്.

മെഷീന്‍ ഉപയോഗിച്ചാണ് ഇവിടെ ചപ്പാത്തി ഉണ്ടാക്കുന്നത്. സുവര്‍ണ്ണ ക്ഷേത്രത്തിലെ ഇലക്ട്രിക് ചപ്പാത്തി മെഷീനുകളില്‍ ഓരോ മണിക്കൂറിലും 3,000 മുതല്‍ 4,000 വരെ റോട്ടി അഥവാ ചപ്പാത്തി ഉണ്ടാക്കുന്നു. കൂടാതെ ഇവിടത്തെ വനിതാ വോളണ്ടിയര്‍മാര്‍ ചേര്‍ന്ന് ഓരോ മണിക്കൂറിലും കുറഞ്ഞത് 2,000 ചപ്പാത്തികള്‍ വേറെയും ഉണ്ടാക്കുന്നുണ്ട്.

സന്ദര്‍ശകരുടെ ബാഹുല്യം കാരണം രാത്രി വൈകുവോളം ലംഗാര്‍ തുറന്നിരിക്കും. എത്ര വൈകിയാലും രാവിലെ എട്ടു മണിയാകുമ്പോഴേക്കും അന്നത്തേക്കുള്ള ആദ്യസെറ്റ് ഭക്ഷണം റെഡിയായിട്ടുണ്ടാകും.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗികമായി പീഡിപ്പിച്ചുവെന്ന വിധവയായ യുവതിയുടെ പരാതിയില്‍ പ്രൊഫസര്‍ അറസ്റ്റില്‍  (5 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു  (5 hours ago)

പണത്തിനുവേണ്ടി സഹോദരിയെ കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടി തോട്ടത്തില്‍ ഉപേക്ഷിച്ചു  (6 hours ago)

കോഴിക്കോട് മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് ഹവാലയുടെ പുതിയ മോഡല്‍  (6 hours ago)

ഓടുന്ന സ്‌കൂട്ടറില്‍ നിന്നും പാമ്പിന്റെ കടിയേല്‍ക്കാതെ അദ്ധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

കമ്പനിയിലെ ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ വ്യവസായി അറസ്റ്റില്‍  (6 hours ago)

താമരശ്ശേരി ഫ്രഷ് കട്ട് സംഘര്‍ഷ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്  (7 hours ago)

രഞ്ജി ട്രോഫിയില്‍ കേരളം നാളെ കര്‍ണ്ണാടകയെ നേരിടും  (7 hours ago)

വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു  (7 hours ago)

ചലച്ചിത്ര അക്കാഡമിയില്‍ പുതിയ ഭരണ സമിതി  (8 hours ago)

തലസ്ഥാനം വര്‍ഷങ്ങളായി നേരിടുന്ന പ്രശ്‌നത്തിന് പരിഹാരമാകുന്നു  (8 hours ago)

ശബരിമല സ്വര്‍ണപാളിക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറെ ചോദ്യം ചെയ്യുന്നു  (8 hours ago)

റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും അവസരം ശമ്പളം 65000 വരെ!! ഉടന്‍ അപേക്ഷിക്കൂ...  (10 hours ago)

കുവൈത്തില്‍ വെങ്കലയുഗത്തിലെ ക്ഷേത്രം കണ്ടെത്തി...!! നാലായിരം വര്‍ഷം മുമ്പുള്ള ദില്‍മണ്‍ നാഗരികതയുടെ ശേഷിപ്പുകള്‍ വിസ്മയിപ്പിക്കുന്നു; ഫൈലക ദ്വീപില്‍ ഇതിന് മുന്‍പും മറ്റൊരു ക്ഷേത്ര ശേഷിപ്പുകള്‍ കണ്ടെത്  (10 hours ago)

മകള്‍ ആണ്‍ സുഹൃത്തിനെ വീട്ടില്‍ കൊണ്ട് വരുന്നത് വിലക്കി : മകള്‍ അമ്മയെ കൊന്ന് കെട്ടിത്തൂക്കി  (10 hours ago)

Malayali Vartha Recommends