നവജാതശിശു പിതാവിന്റെ ഗിറ്റാര്‍ സംഗീതം ആസ്വദിക്കുന്ന വീഡിയോ വൈറല്‍

സ്വന്തം പിതാവിന്റെ ഗിറ്റാര്‍ വായനയില്‍ മുഴുകിയിരിക്കുന്ന ഒരു കുരുന്നിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
നീല നിറത്തിലുള്ള കമ്പിളിയുടുപ്പും വെള്ളത്തൊപ്പിയും ധരിച്ച കുരുന്ന് അച്ഛന്‍ ഗിറ്റാര്‍ വായിക്കുമ്പോള്‍ ആ ഗിറ്റാറിന് മുകളില്‍ സംഗീതമാസ്വദിച്ച് കിടക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്. അച്ഛന്‍ ഗിറ്റാര്‍ വായിക്കുന്ന നേരം തന്റെ കുഞ്ഞിക്കൈകൊണ്ട് ഗിറ്റാറിന്റെ കമ്പികളില്‍ വിരലോടിക്കാന്‍ ശ്രമിക്കുന്നുമുണ്ട്.
സൈമണ്‍ ബി.ആര്‍.എഫ്.സി ഹോപ്കിന്‍സെന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് 'നവജാത ശിശുവിനൊപ്പം അച്ഛന്‍, എത്രമനോഹരമാണിത്' എന്ന അടിക്കുറിപ്പോടെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
അയ്യായിരത്തിലധികം പേര്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. എത്ര മനോഹരമായ കാഴ്ചയെന്നും എത്ര നല്ല അച്ഛനെന്നുമെല്ലാമാണ് 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് താഴെ നിറയുന്ന പ്രതികരണങ്ങള്‍.
https://www.facebook.com/Malayalivartha