സാബു പൂട്ടു പൊളിച്ചപ്പോള്‍ തെളിഞ്ഞത് അയാളുടെ മനസ്സിന്റെ 'നന്മ'!

ബസില്‍നിന്നു ലഭിച്ച പൂട്ടു തുറക്കാന്‍ കഴിയാത്ത സ്മാര്‍ട്ട് ഫോണുമായി രണ്ടു ദിവസം നടന്ന ബസ് കണ്ടക്ടര്‍ ഒടുവില്‍ 'പൂട്ടു പൊളിച്ച് ' ഉടമയെ കണ്ടെത്തി. ഫോണിന്റെ ഉടമയെ കണ്ടെത്താന്‍ വെള്ളൂര്‍ കളരിക്കല്‍ കെ.സി.സാബു നേരിട്ട കഷ്ടപ്പാട് ചില്ലറയല്ല. എറണാകുളം-കോട്ടയം റൂട്ടിലെ സെന്റ് ആന്റണീസ് സ്വകാര്യ ബസിലെ കണ്ടക്ടറാണ് സാബു.
കഴിഞ്ഞ തിങ്കളാഴ്ച അഞ്ചിനു കോട്ടയത്ത് എത്തിയ ബസിന്റെ സീറ്റില്‍ നിന്നാണ് വിലകൂടിയ ഫോണ്‍ കിട്ടുന്നത്. ഉടന്‍ തന്നെ ഉടമയെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ ലോക്കായിരുന്നു. ഉടമ വിളിക്കുമെന്ന പ്രതിക്ഷയില്‍ കൊണ്ടുനടന്നെങ്കിലും വിളി എത്തിയില്ല. ഇതിനിടെ കുട്ടുകാരോടും സഹപ്രവര്‍ത്തകരോടും ഫോണ്‍ കിട്ടിയ കാര്യം പറഞ്ഞു. ഉടമയ്ക്കായി കാത്തിരിപ്പു നീണ്ടു.
സുഹൃത്തുക്കളുടെ നിര്‍ദേശാനുസരണം മൊബൈല്‍ ഫോണ്‍ വിദഗ്ധരുടെ സഹായത്തോടെ ഫോണിന്റെ പാറ്റേണ്‍ ലോക്ക് അഴിച്ചു ഫോണ്‍ ബുക്കിലെ ആദ്യനമ്പരിലേക്കു വിളിച്ച് ഉടമയെ ബന്ധപ്പെടാനുള്ള നമ്പര്‍ കണ്ടെത്തി.
പലതവണ നടത്തിയ ശ്രമത്തിനൊടുവില്‍ കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി രാഹുല്‍ സേവ്യറിന്റെതാണു ഫോണെന്നു മനസ്സിലായി. മാലിയില്‍ എന്‍ജിനീയറായ രാഹുല്‍ ഇന്നലെ രാവിലെ കോട്ടയത്ത് എത്തി ഫോണ്‍ ഏറ്റുവാങ്ങി. ഇരുവരും ചേര്‍ന്നൊരു സെല്‍ഫിയുമെടുത്താണു പിരിഞ്ഞത്.
https://www.facebook.com/Malayalivartha























